പൊ​ള്ള​ക്ക​ട​യി​ല്‍ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Saturday, May 15, 2021 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് ദേ​ശീ​യ​പാ​ത​യി​ലെ പൊ​ള്ള​ക്ക​ട​യി​ല്‍ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മം​ഗ​ളൂ​രു​വി​ല്‍​നി​ന്നും ക​രി ക​യ​റ്റി ത​ല​ശേ​രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​ല്‍ 42 എ​ല്‍ 2543 ന​മ്പ​ര്‍ ലോ​റി​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ലോ​റി​യു​ടെ​യു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ ത​ല​ശേ​രി സ്വ​ദേ​ശി ജോ​ഷി​യെ ഇ​തു​വ​ഴി കോ​വി​ഡ് രോ​ഗി​യേ​യും ക​യ​റ്റി ടാ​റ്റാ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര​ന്‍ രാ​ജേ​ഷാ​ണ് ആം​ബു​ല​ന്‍​സ് നി​ര്‍​ത്തി ലോ​റി​യു​ടെ ചി​ല്ല് ത​ക​ര്‍​ത്ത് പു​റ​ത്തെ​ടു​ത്ത​ത്. കാ​ഞ്ഞ​ങ്ങാ​ട് തോ​യ​മ്മ​ലി​ലെ സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളാ​യ കി​ര​ണ്‍, അ​തു​ല്‍ എ​ന്നി​വ​രെ രാ​ജേ​ഷ് വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​വ​രെ​ത്തി ബൈ​ക്കി​ന്‍റെ ന​ടു​വി​ലി​രു​ത്തി​യാ​ണ് ജോ​ഷി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.