നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ക​ര്‍​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ തി​രു​ത്തു​ക: കി​സാ​ന്‍ സ​ഭ
Saturday, May 15, 2021 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും ലോ​ക്ക്ഡൗ​ണി​ന്‍റെ​യും പേ​രി​ല്‍ ജി​ല്ല​യി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ക​ര്‍​ഷ​ക​ദ്രോ​ഹ നി​ല​പാ​ടു​ക​ള്‍ തി​രു​ത്ത​ണ​മെ​ന്ന് കി​സാ​ന്‍ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ങ്ക​ളം പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​വു​ങ്ങ് ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ച് മ​ഹാ​ളി രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി മ​രു​ന്ന് ത​ളി​ക്കേ​ണ്ടു​ന്ന സ​മ​യ​മാ​ണി​ത്. ഇ​തി​നാ​യി ക​ര്‍​ഷ​ക​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന പോ​ലീ​സി​ന്‍റെ രീ​തി അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക​ര്‍​ഷ​ക​ര്‍​ക്ക് ചി​ല ഇ​ള​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണ്. അ​ഞ്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കാ​ര്‍​ഷി​ക പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യു​ന്ന​തി​ന് ത​ട​സ​മി​ല്ല. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മ​ഴ​യ്ക്ക് മു​മ്പേ ചെ​യ്ത് തീ​ര്‍​ക്കേ​ണ്ടു​ന്ന പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നി​റ​വേ​റ്റു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കേ​ണ്ട​താ​ണെ​ന്നും കി​സാ​ന്‍ സ​ഭ ജി​ല്ലാ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.