ച​ര​ക്കു​ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് വാ​ന്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Saturday, May 15, 2021 1:03 AM IST
പി​ലി​ക്കോ​ട്: ദേ​ശീ​യ പാ​ത​യി​ലെ മ​ട്ട​ലാ​യി​യി​ല്‍ ച​ര​ക്കു​ലോ​റി​യും മി​നി വാ​നും കൂ​ട്ടി​യി​ടി​ച്ച് വാ​ന്‍ ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഈ​സ്റ്റേ​ണ്‍ ഫു​ഡ്‌​സി​ന്‍റെ വാ​ന്‍ ഡ്രൈ​വ​ര്‍ രാ​ധാ​കൃ​ഷ്ണ(57)​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. വാ​നി​ന​ക​ത്ത് കു​ടു​ങ്ങി​യ ഡ്രൈ​വ​റെ തൃ​ക്ക​രി​പ്പൂ​രി​ല്‍ നി​ന്നും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി കാ​ബി​ന്‍ പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ കാ​ലി​ന്‍റെ എ​ല്ല് ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ര്‍​ണൂ​ലി​ല്‍ നി​ന്നും ക​ണ്ണൂ​രി​ല്‍ ച​ര​ക്കി​റ​ക്കി തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യാ​ണ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.