പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്രം രാ​ജ​പു​രം പാ​രി​ഷ് ഹാ​ളി​ലേ​ക്ക് മാ​റ്റി
Saturday, May 15, 2021 1:03 AM IST
രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്രം രാ​ജ​പു​രം പാ​രി​ഷ് ഹാ​ളി​ലേ​ക്ക് മാ​റ്റി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്രം മാ​റ്റി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക്ര​മാ​തീ​ത​മാ​യ തി​ര​ക്ക് കോ​വി​ഡ് വ്യാ​പ​ന​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​നാ​യി പാ​രി​ഷ് ഹാ​ള്‍ വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, ബ്ലോ​ക്ക് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​ത്മ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കെ. ​ഗോ​പി, സ​ന്തോ​ഷ് വി. ​ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​രേ​ഖ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ലീ​ല, വ​ന​ജ ഐ​ത്തു, അ​ജി​ത്ത് കു​മാ​ര്‍, കൃ​ഷ​ണ​കു​മാ​ര്‍, ജോ​സ് പു​തു​ശേ​രി ക​ലാ​യി​ല്‍, ശ​ര​ണ്യ, മി​നി ഫി​ലി​പ്, സ​ബി​ത, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സി. സു​കു, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​ഷോ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ദ്യ ദി​വ​സ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.