വീ​ടു​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി മ​ഹാ​ത്മാ​ഗാ​ന്ധി ട്ര​സ്റ്റ്
Saturday, May 15, 2021 1:03 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി കി​റ്റു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കി മാ​ലോം മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 400 കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കി​യ​ത്.
ഉ​ള്ളി, ത​ക്കാ​ളി, പ​യ​ര്‍, വെ​ള്ള​രി, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, കി​ഴ​ങ്ങ് എ​ന്നി​വ​യ​ട​ങ്ങി​യ അ​ഞ്ചു​കി​ലോ തൂ​ക്കം വ​രു​ന്ന കി​റ്റു​ക​ളാ​ണ് ന​ല്‍​കി​യ​ത്. ട്ര​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും കി​റ്റു​ക​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.