ബ​യോ ഫ്‌​ളോ​ക് ടാ​ങ്കി​ലെ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തൊ​ടു​ങ്ങി
Saturday, May 15, 2021 1:03 AM IST
ചെ​റു​വ​ത്തൂ​ര്‍: തു​ട​ര്‍​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ ബ​യോ ഫ്‌​ളോ​ക് രീ​തി​യി​ല്‍ കൃ​ഷി​യി​റ​ക്കി​യ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി. വെ​ങ്ങാ​ട്ടെ എ​ന്‍.​വി. ദാ​മോ​ദ​ര​ന്‍റെ ഗി​ഫ്റ്റ് തി​ലോ​പ്പി​യ മ​ത്സ്യ​ങ്ങ​ളാ​ണ് വി​ള​വെ​ടു​പ്പി​നു മു​മ്പ് ച​ത്തൊ​ടു​ങ്ങി​യ​ത്. ആ​കെ 1200 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ടാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ പ​കു​തി​യി​ല​ധി​ക​വും ച​ത്തൊ​ടു​ങ്ങി.
ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്നു. 1000 രൂ​പ വാ​ട​ക കൊ​ടു​ത്ത് ജ​ന​റേ​റ്റ​ര്‍ കൊ​ണ്ടു​വ​ന്ന് ര​ണ്ടു​ദി​വ​സം പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത് തി​രി​ച്ചു കൊ​ടു​ത്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വീ​ണ്ടും വൈ​ദ്യു​തി നി​ല​ച്ചു. വീ​ണ്ടും ജ​ന​റേ​റ്റ​ര്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​സ​തീ​ശ​ന്‍ ദാ​മോ​ദ​ര​ന്‍റെ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ചു.