ജി​ല്ല​യി​ലെ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി റ​വ​ന്യൂ മ​ന്ത്രി
Saturday, May 15, 2021 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ ദൗ​ര്‍​ല​ഭ്യ​വും വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്നും റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മ​റ്റി യോ​ഗ​ത്തി​ന് ശേ​ഷം കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
16000 ത്തി​ല്‍ അ​ധി​കം കോ​വി​ഡ് ബാ​ധി​ത​രാ​ണ് നി​ല​വി​ല്‍ ജി​ല്ല​യി​ലു​ള്ള​ത്. അ​തി​ല്‍ 95 ശ​ത​മാ​നം ആ​ളു​ക​ളും വീ​ടു​ക​ളി​ല്‍ ക​ഴി​യു​ക​യാ​ണ്. 682 പേ​ര്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ല്‍ ത​ന്നെ ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. ജി​ല്ല​യി​ല്‍ പ്ര​തി​ദി​നം 360 ഓ​ക്‌​സി​ജ​ന്‍ സി​ല​ണ്ട​റു​ക​ളാ​ണ് ആ​വ​ശ്യ​മു​ള്ള​ത്.
പു​തി​യ സി​ലി​ണ്ട​റു​ക​ള്‍​ക്കാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് ഓ​ര്‍​ഡ​ര്‍ കൊ​ടു​ത്തെ​ങ്കി​ലും അ​വ ല​ഭി​ക്കാ​ന്‍ നാ​ലാ​ഴ്ച സ​മ​യ​മെ​ടു​ക്കും. ഈ ​പ്ര​ശ്നം നേ​രി​ടാ​നാ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഓ​ക്സി​ജ​ന്‍ ച​ല​ഞ്ച് ന​ട​ത്തി​യ​ത്. ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം 150 ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ ല​ഭി​ച്ചു. വീ​ണ്ടും 150 സി​ലി​ണ്ട​റു​ക​ള്‍ കൂ​ടി ല​ഭി​ച്ചാ​ല്‍ ജി​ല്ല​യ്ക്ക് അ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്നു​ള്ള പു​തി​യ സി​ലി​ണ്ട​റു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഉ​ട​മ​സ്ഥ​ര്‍​ക്ക് തി​രി​കെ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ 147 ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്ഡു​ക​ളാ​ണു​ള്ള​ത്. ഇ​ത് 1016 ആ​ക്കാ​നാ​യി ശ്ര​മി​ക്കു​ക​യാ​ണ്.
13 ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 3.3 ശ​ത​മാ​നം പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി ക​ഴി​ഞ്ഞു. 54 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ ഏ​ഴ് വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലേ​ക്ക് മേ​യ് ആ​ദ്യ​വാ​ര​ത്തി​ല്‍ ത​ന്നെ ക​ണ​ക്കു​ക​ള്‍ ഉ​യ​ര്‍​ന്ന​പ്പോ​ഴാ​ണ് ലോ​ക്ക്ഡൗ​ണ്‍ ആ​വ​ശ്യ​മാ​യ​തെ​ന്നും ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ഈ ​ക​ണ​ക്ക് വ​ലി​യ തോ​തി​ല്‍ കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തേ​തി​നേ​ക്കാ​ള്‍ ജ​ന​ങ്ങ​ള്‍ ഇ​ത്ത​വ​ണ സ​ര്‍​ക്കാ​രി​നോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു​വും പ​ങ്കെ​ടു​ത്തു.