കെ​സി​സി രാ​ജ​പു​രം ഫൊ​റോ​ന ക​മ്മി​റ്റി ഭ​ക്ഷ്യ​ക്കി​റ്റു​കൾ നല്കി
Saturday, May 15, 2021 1:03 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഹോ​ട്ട്‌ സ്‌​പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​യി കെ​സി​സി രാ​ജ​പു​രം ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ഭ​ക്ഷ്യ ക്കി​റ്റു​ക​ള്‍ രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന് കൈ​മാ​റി.
ച​ട​ങ്ങി​ല്‍ കെ​സി​സി രാ​ജ​പു​രം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി കു​രു​വി​നാ​വേ​ലി​ല്‍, സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ ഷി​നോ​ജ് ചാ​ക്കോ, ട്ര​ഷ​റ​റും ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ജോ​സ് പു​തു​ശേ​രി കാ​ലാ​യി​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്കോ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.