കെ​എ​സ്ഇ​ബി ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Saturday, May 15, 2021 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഴ​യി​ലും കാ​റ്റി​ലും ഉ​ണ്ടാ​കാ​നി​ട​യു​ള്ള വൈ​ദ്യു​തി ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ അ​പ​ക​ട​ങ്ങ​ളോ അ​പ​ക​ട സാ​ധ്യ​ത​ക​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 9496010101 എ​ന്ന എ​മ​ര്‍​ജ​ന്‍​സി ന​മ്പ​റി​ലേ​ക്കോ 1912 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലേ​ക്കോ കാ​സ​ര്‍​ഗോ​ഡ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റാ​യ 9496011431 എ​ന്ന ന​മ്പ​റി​ലേ​ക്കോ വി​ളി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. വൈ​ദ്യു​തി ത​ക​രാ​റു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ അ​ത​ത് സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ക്ക​ണം.