മൈ​സൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ലി​ന്‍റെ തി​ള​ക്ക​വു​മാ​യി ശ്രു​തി​മോ​ള്‍ ദേ​വ​സ്യ
Thursday, May 13, 2021 12:45 AM IST
ന​ര്‍​ക്കി​ല​ക്കാ​ട്: മൈ​സൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ജേ​ര്‍​ണ​ലി​സം ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്കും സ്വ​ര്‍​ണ​മെ​ഡ​ലും നേ​ടി ന​ര്‍​ക്കി​ല​ക്കാ​ട് സ്വ​ദേ​ശി​നി ശ്രു​തി​മോ​ള്‍ ദേ​വ​സ്യ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി. മൈ​സൂ​ര്‍ ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ശ്രു​തി ന​ര്‍​ക്കി​ല​ക്കാ​ട് അ​യ​ന്തി​ക്ക​ല്‍ സ​ജി​യു​ടെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ്. ജേ​ര്‍​ണ​ലി​സം, സൈ​ക്കോ​ള​ജി, ഇം​ഗ്ലീ​ഷ് സാ​ഹി​ത്യം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ ആ​യി​ര​ത്തി​ല്‍ 926 മാ​ര്‍​ക്ക് സ്വ​ന്ത​മാ​ക്കി​യാ​ണ് ശ്രു​തി​മോ​ളു​ടെ നേ​ട്ടം.