ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ക്കൊപ്പം വിവിധ സംഘടനകളും വാട്സ് ആപ്പ് ഗ്രൂപ്പുകളും സജീവമായി.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് വാര് റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ഡെസ്ക് ഫോണ്‍ നമ്പറുകള്‍: ജിജോ പി. ജോസഫ്-9447685924, വിന്‍സന്റ് ഇലവുത്തുങ്കല്‍-9447649953, ഷിജിത്ത് കുഴുവേലില്‍-9847151817, പി.എ. സെബാസ്റ്റ്യന്‍-9446846040, വി.വി. അജയകുമാര്‍-9447374241, പി.എ. രാഘവന്-9495473572, ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍-9400822320.
കോവിഡ് മൂലം വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളുമെത്തിക്കാന്‍ തോമാപുരം, പാലാവയല് ഇടവകകളിലെ കെസിവൈഎം പ്രവര്‍ത്തകര്‍ സജ്ജമാണ്. ആളുകള്‍ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്.
തോമാപുരം ഇടവകയുടെ പരിധിയിലുള്ളവര്‍ക്ക് വിവിധ സഹായങ്ങള്‍ക്കായി 9539855060, 9847151817, 7025934071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. അരികിലുണ്ട് ഞങ്ങള്‍ എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതിക്ക് പള്ളി വികാരി ഫാ. മാര്ട്ടിന് കിഴക്കേത്തലക്കല്‍, അസി. വികാരി ഫാ. ജിന്‍സ് കളപ്പുരയ്ക്കല്‍, ഡീക്കന്‍ ജോബിന് പുതുമന, ഷിജിത്ത് കുഴുവേലില്‍, സിസ്റ്റര്‍ ജിസ് മരിയ, സെലക്ട് ഇടക്കരോട്ട്, സുജോ പൊടിമറ്റം, വിവേക് പൊടിമറ്റം, അരുണ്‍ ചിലമ്പിട്ടശേരില്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഞങ്ങളുണ്ട് കൂടെ എന്ന പേരില്‍ പാലാവയല് ഇടവക കെസിവൈഎം യൂണിറ്റ് അംഗങ്ങള്‍ നടപ്പാക്കുന്ന സഹായ പരിപാടിക്ക് പള്ളി വികാരി റവ. ഡോ. തോമസ് ചിറ്റിലപ്പിള്ളി, അസി. വികാരി ഫാ. ആല്ബിന് ഞെഴുങ്ങന്‍, റെജി അറയ്ക്കല്‍, എമില്‍ നെല്ലംകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 7561010390, 9946920921, 9562389001, 9497541171, 8589946829 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുന്നതാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധികൃതരെ സഹായിക്കുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് വീടുകളിലേക്ക് മരുന്നുകളും അവശ്യസാധനങ്ങളും ഉള്‍പ്പെടെ എത്തിച്ചു കൊടുക്കാന്‍ ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ് അംഗങ്ങളും സജീവമാണ്.
ചിറ്റാരിക്കാലിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റുകളുടെ പാക്കിംഗിലും ഇവര്‍ സന്നദ്ധസേവനം നടത്തുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യത്തിനും ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യങ്ങള്‍ അറിയിക്കുന്നതിന് എന്‍.വി. ശിവദാസ്-8848940971, കെ.കെ. ദിപിന്-9947368722, എം.എന്‍. പ്രസാദ്-9744344149, കിഷോര്‍-8075226191.