സ​ഹാ​യ​വു​മാ​യി ജ​ന​ശ്രീ ഹെ​ല്‍​പ്പ് ഡെ​സ്‌​ക്
Thursday, May 13, 2021 12:45 AM IST
പ​ന​ത്ത​ടി: കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചോ മ​റ്റു രോ​ഗ​ങ്ങ​ളോ പ്രാ​യാ​ധി​ക്യ​മോ മൂ​ല​മോ പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ ജ​ന​ശ്രീ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ള്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​കി​ലെ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച് ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ച്ചാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഹാ​യ​വു​മാ​യെ​ത്തും. 9847609514, 9495029411, 8157052318, 9446989882, 9447650351, 9497042740 എ​ന്നി​വ​യാ​ണ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ന​മ്പ​റു​ക​ള്‍. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ചേ​ര്‍​ന്ന ജ​ന​ശ്രീ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ജ​യ​കു​മാ​ര്‍, അ​ജി ജോ​സ​ഫ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ്, ട്ര​ഷ​റ​ര്‍ ആ​ശ സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.