മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്
Wednesday, May 12, 2021 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യു​ക്ത എം​എ​ല്‍​എ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. നി​ല​വി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഓ​ക്‌​സി​ജ​നാ​ണ് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​തീ​വ ഗു​രു​ത​ര​മാ​യ സ​ഹ​ച​ര്യ​മാ​ണി​ത്. രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ന്ന​ത് കാ​ണാ​നു​ള്ള ശ​ക്തി ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍ തീ​ര്‍​ത്തും അ​നി​വാ​ര്യ​മാ​ണെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് ക​ത്തി​ല്‍ പ​റ​ഞ്ഞു.

ഓ​ക്‌​സി​ജ​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം കാ​സ​ര്‍​ഗോ​ഡ് സം​ജാ​ത​മാ​യ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​സ്ഥാ​ന വാ​ര്‍ റൂ​മി​ലെ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ചാ​ര്‍​ജ് വ​ഹി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് കാ​സ​ര്‍​ഗോ​ട്ടെ കോ​വി​ഡ് രോ​ഗി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം വി​ശ​ദ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്തി. ഓ​ക്‌​സി​ജ​ന്‍ ഇ​ല്ലാ​ത്ത​തു​മൂ​ലം രോ​ഗി​ക​ള്‍ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് അ​റി​യി​ച്ചു.