ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ന് ജ​ന​പി​ന്തു​ണ
Saturday, May 8, 2021 12:56 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ. ഇ​ന്ന​ലെ 1,40,000 രൂ​പ​യാ​ണ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി​യ​ത്. ഇ​തോ​ടെ മു​ന്പ് ന​ൽ​കി​യ 30,000 രൂ​പ ഉ​ൾ​പ്പെ​ടെ 1,70,000 രൂ​പ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​നാ​യി ന​ൽ​കി.
ചെ​റു​പു​ഴ കാ​രോ​ക്കാ​ട് ജു​മാ​അ​ത്ത് ക​മ്മി​റ്റി, എ​സ് വൈ​എ​സ് ചെ​റു​പു​ഴ യൂ​ണി​റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി 15,000 രൂ​പ​യും, ചെ​റു​പു​ഴ ത​ട​ത്തി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ​സ് 10,000 രൂ​പ​യും ഇ​ന്ന​ലെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, മ​ത സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​നാ​യി ന​ൽ​കു​ന്ന​ത്. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​നം ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന് ഒ​രു മാ​സ​ത്തേ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ൻ വാ​ഹ​നം വി​ട്ടു ന​ൽ​കും.