കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശ​മ​ന​മി​ല്ലാ​തെ റാണിപുരവും പ​ള്ള​ഞ്ചി​ടയും
Friday, May 7, 2021 1:16 AM IST
റാ​ണി​പു​രം: റാ​ണി​പു​ര​ത്ത് ആ​ന ശ​ല്യം തീ​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം കാ​ടി​റ​ങ്ങി​യ ആ​ന പ​ന​ത്ത​ടി- റാ​ണി​പു​രം റോ​ഡി​ലെ​ത്തി. റോ​ഡ​രി​ക് ച​വി​ട്ടി​മെ​തി​ച്ച് ഇ​റ​ങ്ങി വ​ന്ന ആ​ന റോ​ഡി​ന് താ​ഴേ​ക്കി​റ​ങ്ങി തി​രി​ച്ചു ക​യ​റി​പ്പോ​യി. വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ​രി​കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യും ഇ​ന്ന​ലെ രാ​വി​ലെ​യു​മാ​ണ് ആ​ന ഇ​റ​ങ്ങി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റാ​ണി​പു​രം-​പ​ന്തി​ക്കാ​ൽ റൂ​ട്ടി​ൽ രാ​ത്രി​കാ​ല യാ​ത്ര ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച വേ​ലി ത​ക​രാ​റി​ലാ​യ​താ​ണ് ആ​ന ഇ​റ​ങ്ങാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ത് ന​ന്നാ​ക്കാ​ൻ കോ​വി​ഡ് ആ​യ​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ പ​ന്തി​ക്കാ​ലി​ലെ സ​ന്തോ​ഷ് ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ആ​ന​യി​റ​ങ്ങി ക​വു​ങ്ങും വാ​ഴ​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു.
ബ​ന്ത​ടു​ക്ക: ദേ​ലം​പാ​ടി-​കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ പ​ള്ള​ഞ്ചി​യി​ല്‍ ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശ​മ​ന​മി​ല്ല. ഏ​ഴ് ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ച​ക്ക​യു​ടെ സീ​സ​ണാ​യ​തി​നാ​ല്‍ പ​ഴു​ത്ത ച​ക്ക​യു​ടെ മ​ണ​മാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ ഇ​വി​ടെ​ത്ത​ന്നെ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പോ​കു​ന്ന വ​ഴി​യി​ലെ​ല്ലാം ക​വു​ങ്ങും വാ​ഴ​യു​മ​ട​ക്ക​മു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍ ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​ക​യാ​ണ്.
ഒ​രാ​ഴ്ച മു​മ്പ് നാ​ട്ടു​കാ​ര്‍ പ​ട​ക്കം പൊ​ട്ടി​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്കി ആ​ന​ക്കൂ​ട്ട​ത്തെ കാ​ടു​ക​യ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ന​ക​ള്‍ വീ​ണ്ടു​മെ​ത്തി. പ​ള്ള​ഞ്ചി​യി​ലെ പ്ര​ഭാ​ക​ര​ന്‍ നാ​യ​രു​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം നൂ​റി​ല​ധി​കം വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ചു. അ​ടു​ത്തു​ള്ള ഗോ​പാ​ല​ന്‍ നാ​യ​ര്‍, സ​തീ​ശ​ന്‍, അ​മ്മാ​ളു അ​മ്മ, സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​നാ​ശം വ​രു​ത്തി​യി​ട്ടു​ണ്ട്.
വൈ​ദ്യു​ത​വേ​ലി​യും തൂ​ക്കു​വേ​ലി​യും ക​ട​ന്നാ​ണ് പു​ലി​പ്പ​റ​മ്പ് വ​ഴി ആ​ന​ക്കൂ​ട്ടം നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. അ​ടൂ​ര്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ പ​ള്ള​ഞ്ചി​ക്ക് സ​മീ​പം വെ​ള്ള​രി​ക്ക​യം മു​ത​ല്‍ നെ​ല്ലി​ത്ത​ട്ട് വ​രെ കി​ട​ങ്ങ് നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. കി​ട​ങ്ങ് തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ഴ​ക്കു​മാ​റി​യാ​ണ് ആ​ന​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി. കി​ട​ങ്ങു​ക​ളും ആ​ന​മ​തി​ലു​മാ​ണ് ആ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സോ​ളാ​ര്‍ വൈ​ദ്യു​ത​വേ​ലി മി​ക്ക​പ്പോ​ഴും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന വ​നാ​തി​ര്‍​ത്തി​യി​ല്‍ കൂ​ടി കി​ട​ങ്ങ് വ്യാ​പി​പ്പി​ക്കു​ക​യാ​ണ് പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം വ​ന​ത്തി​നു​ള്ളി​ല്‍ ത​ന്നെ മു​ള​യും പ്ലാ​വു​മെ​ല്ലാം ന​ട്ടു​വ​ള​ര്‍​ത്തി​യാ​ല്‍ ഭ​ക്ഷ​ണം തേ​ടി ആ​ന​ക​ള്‍ നാ​ട്ടി​ലി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കും.