കാ​റ്റാം​ക​വ​ല​യി​ൽ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു
Thursday, May 6, 2021 12:53 AM IST
മാ​ലോം: മ​ല​യോ​ര​ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന പ​റ​മ്പ​യ്ക്കും കാ​റ്റാം​ക​വ​ല​യ്ക്കു​മി​ട​യി​ൽ മി​നി​ലോ​റി മ​റി​ഞ്ഞു. ക​രു​വ​ഞ്ചാ​ലി​ൽ നി​ന്നും കൊ​ന്ന​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളു​മാ​യി വ​ന്ന മി​നി ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം.
അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കു​ഴ​ൽ​ക്കി​ണ​ർ ലോ​റി മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്ക് മ​ര​ണം സം​ഭ​വി​ച്ച വ​ള​വി​ൽ ത​ന്നെ​യാ​ണ് ഈ ​അ​പ​ക​ട​വും ന​ട​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി ഇ​വി​ടെ വാ​ഹ​നാ​പ​ക​ടം പ​തി​വാ​ണ്. മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ഈ ​ഭാ​ഗ​ത്ത് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.