ഷി​മോ​ഗ സ്വ​ദേ​ശി മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Tuesday, May 4, 2021 10:33 PM IST
നീ​ലേ​ശ്വ​രം: ചെ​ങ്ക​ൽ​പ്പ​ണ ജോ​ലി​ക്ക് എ​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു.ക​ർ​ണാ​ട​ക ഷി​മോ​ഗ സി​രാ​ള​കൊ​പ്പ സ്വ​ദേ​ശി ശ്രീ​കാ​ന്ത് (40) ആ​ണ് മ​രി​ച്ച​ത്. കി​നാ​നൂ​ർ - ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ക്ക​ല്ല് ത​ട്ടി​ൽ ചെ​ങ്ക​ൽ​പ്പ​ണി​ക്കാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ​ത്. വൈ​കു​ന്നേ​രം ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് ഫോ​ണി​ൽ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ മി​ന്ന​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നും സ​ഹ​ജോ​ലി​ക്കാ​രും ചേ​ർ​ന്ന് നീ​ലേ​ശ്വ​രം​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.