ആ​ല​ക്കോ​ട്ട് 200 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു
Sunday, April 18, 2021 12:32 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത് അ​ബ്കാ​രി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ല​ക്കോ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ആ​ർ. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​ത്തൈ, കാ​പ്പി​മ​ല, ഫ​ർ​ലോം​ഗ്‌​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ലാ​ണ് ഫ​ർ​ലോം​ഗ്‌​ക​ര തോ​ട്ടു​ചാ​ലി​ൽ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ കാ​ണ​പ്പെ​ട്ട 200 ലി​റ്റ​ർ വാ​ഷും നി​ര​വ​ധി പ്ലാ​സ്റ്റി​ക് ജാ​റു​ക​ളും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​കാ​ശ​ൻ ആ​ല​യ്ക്ക​ൽ, സി​ഇ​ഒ​മാ​രാ​യ ടി.​വി. മ​ധു, പി. ​ഷി​ബു, വി. ​ധ​നേ​ഷ്, പി. ​പെ​ൻ​സ്, ഡ്രൈ​വ​ർ ജോ​ജ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.