പ​ത്താ​മു​ദ​യം വി​ത്തു​ത്സ​വ​ത്തി​ന് നാ​ളെ ചു​ള്ളി ഫാ​മി​ൽ തു​ട​ക്കം
Wednesday, April 14, 2021 12:21 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്ക​ര ചു​ള്ളി ഫാ​മി​ൽ പ​ത്താ​മു​ദ​യം 2021 വി​ത്തു​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. 22 വ​രെ നീ​ണ്ടു​ന​ട​ക്കു​ന്ന മേ​ള ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത്,ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ൻ​ഡ് റി​സ​റ​ക്ഷ​ൻ മൂ​വ്മെ​ന്‍റ് (എ​ഫ്എ​ആ​ർ​എം), മ​ണ്ണി​ന്‍റെ കാ​വ​ലാ​ൾ, കൃ​ഷി​ദീ​പം, കാ​സ​ർ​ഗോ​ഡ് പ​ച്ച​പ്പ്, ജീ​വ​ഭൂ​മി കൃ​ഷി​ഭൂ​മി, ജാ​തി​മ​ര​ത്ത​ണ​ലി​ൽ, തു​ളു​നാ​ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി, കി​സാ​ൻ​വാ​ണി, ഞാ​റ്റു​വേ​ല ക​ർ​ഷ​ക കൂ​ട്ടാ​യ്മ, പൂ​ടം​ക​ല്ല് പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ഴ്സ​റി എ​ന്നി സം​ഘ​ട​ന​ക​ളും, കൂ​ട്ടാ​യ്മ​ക​ളും സം​യു​ക്ത​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് മേ​ള.
വി​ത്തു​ത്സ​വ​ത്തി​ൽ കൊ​ടു​ക​ഴ​മ, രാ​ജ​മ ചെ​ങ്ക​ഴ​മ, അ​ല്ലി​ക്ക​ണ്ണ​ൻ, മാ​ല​ക്കാ​ര​ൻ തൊ​ണ്ണൂ​റാ​ൻ, ചോ​മ​ൻ, ചെ​ങ്കീ​രി​യ​ൻ ത​വ​ള​ക്ക​ണ്ണ​ൻ, പൊ​ന്നാ​ര്യ​ൻ, ന​വ​ര, ര​ക്ത​ശാ​ലി തു​ട​ങ്ങി 40 ഇ​നം ത​ന​ത് നെ​ൽ​വി​ത്തു​ക​ൾ, ഇ​രു​പ​തി​ൽ​പ​രം കാ​ച്ചി​ലു​ക​ൾ, 12 ത​രം മ​ധു​ര​ക്കി​ഴ​ങ്ങു​ക​ൾ, ക​സ്തൂ​രി മ​ഞ്ഞ​ൾ, ക​രി​മ​ഞ്ഞ​ൾ, വ​യ​നാ​ട​ൻ മ​ഞ്ഞ​ൾ തു​ട​ങ്ങി ഇ​രു​പ​തോ​ളം മ​ഞ്ഞ​ളു​ക​ൾ, പാ​ൽ ചേ​മ്പ്, കു​ഴി നി​റ​യ​ൻ ചേ​മ്പ്, ക​ണ്ണ​ൻ ചേ​മ്പ്, ഈ​യ്യ​ച്ചേ​മ്പ് മ​ക്ക​ളെ പോ​റ്റി തു​ട​ങ്ങി പ​ത്തി​ല​ധി​കം ചേ​മ്പു​ക​ൾ, മാ​ര​ൻ ഇ​ഞ്ചി, ക​രി​യി​ഞ്ചി, മ​രു​ന്നി​ഞ്ചി തു​ട​ങ്ങി വി​വി​ധ​യി​നം ഇ​ഞ്ചി​ക​ൾ, നീ​ല​ക്കൂ​വ, മ​ഞ്ഞ​ക്കൂ​വ, നാ​ട​ൻ കൂ​വ, കാ​ട്ടു​കൂ​വ തു​ട​ങ്ങി വി​വി​ധ​യി​നം കൂ​വ​ക​ൾ, ഗ​ജേ​ന്ദ്ര ചേ​ന, നെ​യ്ച്ചേ​ന, നാ​ട​ൻ ചേ​ന, (തേ​നീ​ച്ച കോ​ള​നി കൂ​ട് സ​ഹി​തം, ചെ​റു​തേ​നീ​ച്ച കോ​ള​നി കൂ​ടു​സ​ഹി​തം എ​ട്ടു ത​രം വാ​ഴ​വി​ത്തു​ക​ൾ, ആ​റു​ത​രം ക​പ്പ​ത​ണ്ട്, വി​വി​ധ​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ, വി​വി​ധ​യി​നം ക​മു​കി​ൻ തൈ​ക​ൾ വി​വി​ധ​യി​നം പ്ലാ​വി​ൻ തൈ​ക​ൾ, 20 ഇ​നം പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ തൈ​ക​ൾ വി​വി​ധ​യി​നം ആ​ടു​ക​ൾ, കോ​ഴി​ക​ൾ, വ​ള​ർ​ത്തു മ​ൽ​സ്യ​ങ്ങ​ൾ, നാ​ട​ൻ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, മാ​വു​ക​ൾ,ക​ച്ചോ​ലം, എ​ല്ലാ​വി​ധ ക​ന്നു​കാ​ലി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള തീ​റ്റ​ക​ൾ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ച്ചെ​ടി​ക​ൾ, മ​സാ​ല, ശ​ർ​ക്ക​ര മു​ത​ലാ​യ സാ​ധ​ന​ക​ൾ വി​ൽ​ക്കാ​നും പ്രി​ദ​ർ​ശ​ന​ത്തി​നു​മാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. നാ​രാ​യ​ണ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. ബി​നോ​യ്, ക​ൺ​വീ​ന​ർ സ​ന്തോ​ഷ് വി. ​ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.