മ​ല​യാ​ള​ത്തി​ന്‍റെ വി​ഷു, തു​ളു​നാ​ടി​ന്‍റെ ബി​സു പ​ര്‍​ബ
Wednesday, April 14, 2021 12:21 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്‌​കാ​ര​ത്തി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലു​മെ​ല്ലാം മി​ക്ക​പ്പോ​ഴും ക​ര്‍​ണാ​ട​ക​ത്തോ​ട് ഒ​ട്ടി​നി​ല്‍​ക്കു​ന്ന തു​ളു​നാ​ട്ടു​കാ​ര്‍ മ​ല​യാ​ള​ത്തോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന അ​പൂ​ര്‍​വം ആ​ഘോ​ഷ​വേ​ള​ക​ളി​ലൊ​ന്നാ​ണ് വി​ഷു. തു​ളു ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ര്‍ കൂ​ടു​ത​ലു​ള്ള മം​ഗ​ളൂ​രു, ഉ​ടു​പ്പി ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന തീ​ര​ദേ​ശ ക​ര്‍​ണാ​ട​ക​ത്തി​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ തു​ളു മേ​ഖ​ല​യി​ലു​മാ​ണ് മ​ല​യാ​ളി​യു​ടെ വി​ഷു​നാ​ളി​ല്‍ ത​ന്നെ ബി​സു പ​ര്‍​ബ ആ​ഘോ​ഷി​ക്കു​ന്ന​ത്.
പ​ര്‍​ബ എ​ന്നാ​ല്‍ ഉ​ത്സ​വം എ​ന്ന​ര്‍​ഥം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ളെ​ല്ലാം മി​ക്ക​വാ​റും മ​ല​യാ​ള​ത്തി​ലെ വി​ഷു​വി​ന്‍റെ നേ​രി​യ വ​ക​ഭേ​ദ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​ര്‍ അ​തി​രാ​വി​ലെ സൂ​ര്യോ​ദ​യ​ത്തി​ന് മു​മ്പ് എ​ഴു​ന്നേ​റ്റ് കു​ളി​ച്ച് ഒ​രു പ​ല​ക​യി​ട്ട് അ​തി​ന് മു​ക​ളി​ല്‍ വ​യ്ക്കു​ന്ന വാ​ഴ​യി​ല​യി​ല്‍ വീ​ട്ടി​ലെ ഓ​രോ വി​ള​ക​ളും അ​രി​യും അ​തി​നു മു​ക​ളി​ല്‍ ക​ണ്ണാ​ടി​യും വെ​ച്ച് ക​ണി സ​മ​ര്‍​പ്പി​ക്കും. തൊ​ടി​യി​ല്‍ വി​ള​ഞ്ഞ ച​ക്ക​യും മാ​ങ്ങ​യു​മൊ​ക്കെ​ത്ത​ന്നെ​യാ​കും ക​ണി​യി​ലെ പ്ര​ധാ​ന വി​ഭ​വ​ങ്ങ​ള്‍. കു​ടും​ബാം​ഗ​ങ്ങ​ള്‍ ക​ണി ക​ണ്ട​തി​നു​ശേ​ഷം ജ​മ​ന്തി​പ്പൂ​ക്ക​ള്‍ കൈ​യി​ല്‍ പി​ടി​ച്ച് പു​തി​യ വ​ര്‍​ഷ​ത്തി​ല്‍ ഐ​ശ്വ​ര്യം വ​ര​ണ​മെ​ന്ന് പ്രാ​ര്‍​ഥി​ക്കും.
മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ക​ണി​ക്കൊ​ന്ന തു​ളു​നാ​ട്ടി​ല്‍ അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത​തി​നാ​ലാ​ക​ണം ജ​മ​ന്തി​പ്പൂ​വ് വ​ന്ന​ത്. ഇ​തി​ന് ശേ​ഷം കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര്‍ മു​തി​ര്‍​ന്ന​വ​രി​ല്‍​നി​ന്നും ആ​ശി​ര്‍​വാ​ദ​വും കൈ​നീ​ട്ട​വും വാ​ങ്ങും. ബി​സു ദി​വ​സം കാ​ള​ക​ളെ കു​ളി​പ്പി​ച്ച് കൊ​മ്പി​ല്‍ പൂ​വ് കെ​ട്ടി പാ​ട​ത്ത് കൊ​ണ്ട് പോ​യി ഒ​ന്നോ ര​ണ്ടോ ചാ​ല്‍ മാ​ത്രം ഉ​ഴു​ന്ന​തും മ​ണ്‍​വെ​ട്ടി ക​ഴു​കി അ​തി​ല്‍ പൂ​വ് ചൂ​ടി അ​തു​കൊ​ണ്ട് കൊ​ണ്ട് കൃ​ഷി സ്ഥ​ല​ത്ത് കി​ള​യ്ക്കു​ന്ന​തും മു​ന്‍​കാ​ല​ത്തെ കാ​ര്‍​ഷി​കാ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ക​ര്‍​ണാ​ട​ക​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ല്‍ യു​ഗാ​ദി എ​ന്ന പേ​രി​ല്‍ ആ​ഘോ​ഷ​മു​ണ്ടെ​ങ്കി​ലും അ​ത് മി​ക്ക​പ്പോ​ഴും മ​ല​യാ​ളി​യു​ടെ വി​ഷു​വി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ളെ​ങ്കി​ലും മു​മ്പാ​ണ് വ​രാ​റു​ള്ള​ത്. അ​തി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​ണ്. ക​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ള്‍ അ​തി​ല്‍ ഉ​ണ്ടാ​കാ​റി​ല്ല.