ആ​യി​റ്റി​യി​ൽ മ​ത്സ്യ​വി​പ​ണ​ന​കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Wednesday, April 14, 2021 12:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മ​ല​ബാ​റി​ൽ പ്ര​ശ​സ്ത​മാ​യ ക​വ്വാ​യി കാ​യ​ലി​നോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ്യ വി​പ​ണ​ന​ത്തി​ന് സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​യ​ലി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം വി​ൽ​പ​ന ന​ട​ത്താ​ൻ പു​ഴ​യോ​ര​ത്ത് ത​ന്നെ ഏ​കീ​കൃ​ത കേ​ന്ദ്ര​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഇ​വ​ർ​ക്കു​ണ്ട്.

അ​ർ​ദ്ധ​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ചെ​വ​രെ പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്താ​നാ​യി അ​തു​മാ​യി ബു​ദ്ധി​മു​ട്ടേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ ഈ ​ആ​വ​ശ്യം അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ഉ​ന്ന​യി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ച് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു.

മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞ് നേ​ര​ത്തെ എ​ത്തി​യാ​ൽ അ​ൽ​പം വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ തോ​ണി​യി​ൽ ഇ​രു​ന്നു​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. ക​വ്വാ​യി കാ​യ​ലി​നോ​ട് ചേ​ർ​ന്നു​ള്ള വ​ലി​യ​പ​റ​മ്പ്, തൃ​ക്ക​രി​പ്പൂ​ർ, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​ള്ളാ​പ്പ്,ആ​യി​റ്റി, ഇ​ട​യി​ല​ക്കാ​ട്, തെ​ക്കേ​ക്കാ​ട്‌, വ​ട​ക്കേ​ക്കാ​ട്, പ​ട​ന്ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് ആ​യി​റ്റി ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് കാ​ര്യാ​ല​യ പ​രി​സ​രം. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ത്സ്യ​വു​മാ​യെ​ത്തു​ന്ന നി​ര​വ​ധി തോ​ണി​ക​ൾ ഇ​വി​ടെ​യാ​ണ് അ​ടു​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​രേ​സ​മ​യ​ത്ത് മൂ​ന്നോ നാ​ലോ തോ​ണി​യി​ൽ കൂ​ടു​ത​ൽ ഇ​വി​ടെ അ​ട​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തു​മൂ​ലം പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ്യ​വും തോ​ണി​യും അ​ടു​പ്പി​ച്ച് മ​ത്സ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തു കാ​ര​ണം മ​ത്സ്യം പി​ടി​ക്കു​ന്ന​വ​ർ​ക്കും അ​ത് വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ചി​ല തൊ​ഴി​ലാ​ളി​ക​ൾ വാ​ഹ​ന​മെ​ടു​ത്ത് തൃ​ക്ക​രി​പ്പൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ലെ​ത്തി​ച്ചാ​ണ് പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ മൊ​ത്ത​മാ​യി കൈ​മാ​റു​ന്ന​ത്. ഇ​ത് ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ചെ​ടു​ത്തോ​ളം സാ​മ്പ​ത്തി​ക ന​ഷ്ട​മ​ട​ക്ക​മു​ള്ള പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നു.​ആ​യി​റ്റി ക​ട​വി​ൽ​ത​ന്നെ വി​പ​ണ​ന കേ​ന്ദ്ര​വും ലേ​ല​ഹാ​ളും ഉ​ണ്ടെ​ങ്കി​ൽ പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം യ​ഥാ​വി​ധി വ്യാ​പാ​രം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ആ​യി​റ്റി​യി​ലെ പു​ഴ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ ഇ​തി​നു​ള്ള ഭൂ​മി​യും ത​രി​ശാ​യി കി​ട​ക്കു​ന്നു​ണ്ട്. ഫി​ഷ​റീ​സ് വ​കു​പ്പോ ഗ്രാ​മ പ​ഞ്ചാ​യ​ത്തോ ഇ​ട​പെ​ട്ടാ​ൽ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ഈ ​ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും.