ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കുള്ള സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ന​ട​പ​ടി വേണമെന്ന്
Friday, February 26, 2021 1:39 AM IST
പെ​ര്‍​ള: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളും ഫി​സി​യോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി കേ​ന്ദ്ര​ങ്ങ​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ണ്ടും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് പെ​ര്‍​ള ന​വ​ജീ​വ​ന റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ആ​ന്‍​ഡ് ഡേ ​കെ​യ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ക​രും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ല്‍​കി​യ പ​രി​ശീ​ല​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളി​ല്‍ പ​ല​ര്‍​ക്കും ആ​ശാ​വ​ഹ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​രു​വ​ര്‍​ഷ​മാ​യി അ​വ​ര്‍ വീ​ണ്ടും വീ​ടു​ക​ളി​ല്‍ ത​ന്നെ ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തോ​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​സ്വ​സ്ഥ​ത​ക​ള്‍ നേ​രി​ടു​ക​യാ​ണെ​ന്ന് ന​വ​ജീ​വ​ന​യി​ലെ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തേ മ​രു​ന്നും പോ​ഷ​കാ​ഹാ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ സ്‌​കൂ​ളി​ല്‍ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ര​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ര​ക്ഷി​താ​ക്ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ല്‍ പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ക്കി ജോ​ലി​ക്കു​പോ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല ര​ക്ഷി​താ​ക്ക​ളു​മു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.