കെ​ണി​യി​ല്‍ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ ഇ​റ​ച്ചി​യാ​ക്കു​ന്ന​തി​നി​ടെ ആ​റു​പേ​ര്‍ പി​ടി​യി​ല്‍
Tuesday, January 26, 2021 4:40 AM IST
പ​ന​ത്ത​ടി: കെ​ണി​യി​ല്‍ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ ത​ല​യി​ല്‍ ക​ല്ലി​ട്ടു​കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി വി​ത​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ ആ​റു​പേ​ര്‍ വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി. ചെ​റു​പ​ന​ത്ത​ടി ക​ട​മ​ല താ​ന്നി​ക്കാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ബി. ​പ്ര​ഭാ​ക​ര​ന്‍ (44), കെ. ​കു​മാ​ര​ന്‍ (41), വി. ​സ​ത്യ​ന്‍ (42), എ. ​സ​ജീ​വ​ന്‍ (43), കെ. ​രാ​ഹു​ല്‍ (26), ജി. ​ശ്രീ​ജി​ത് (25) എ​ന്നി​വ​രെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്. ഒ​രു ഷെ​ഡി​ല്‍ മൂ​ന്ന് ഓ​ഹ​രി​ക​ളാ​ക്കി സൂ​ക്ഷി​ച്ച 20 കി​ലോ പ​ന്നി​യി​റ​ച്ചി​യും പി​ടി​ച്ചെ​ടു​ത്തു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ പി. ​ര​തീ​ഷ്, ഒ. ​സു​രേ​ന്ദ്ര​ന്‍, കെ. ​രാ​ജു, എം. ​ഹ​രി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.