കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത; മു​ഖ്യ​മ​ന്ത്രി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Tuesday, January 26, 2021 4:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​വേ​യ്ക്ക് സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​താ​യി പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ​റ​ഞ്ഞു.
റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ട്ട സ​മ്മ​ത​പ​ത്രം കേ​ര​ളം ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഒ​റ്റ​യാ​ൾ കാ​ര​ണ​മാ​ണ് ഇ​തു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് 40 കി​ലോ​മീ​റ്റ​ർ സ്ഥ​ല​മെ​ടു​പ്പി​ന്‍റെ​യും പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ​യും പ​കു​തി ചെ​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് റെ​യി​ൽ​വേ വ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള സ​ർ​ക്കാ​ർ സ്ഥ​ല​മെ​ടു​പ്പി​നാ​വ​ശ്യ​മു​ള്ള തു​ക​യു​ടെ പ​കു​തി മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​ത്. റെ​യി​ൽ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ പാ​തി ചെ​ല​വ് വ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും അ​റി​യി​ച്ചി​രു​ന്നു.
ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി സ​മ്മ​ത​പ​ത്രം ന​ൽ​കി​യെ​ന്നു പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് താ​ത്പ​ര്യം ത​ല​ശേ​രി-​മൈ​സൂ​രു പാ​ത​യോ​ട് മാ​ത്ര​മാ​ണ്. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന് ആ​ത്മാ​ർ​ഥ​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പാ​ത യ​ഥാ​ർ​ത്ഥ്യ​മാ​കു​മാ​യി​രു​ന്നു​വെ​ന്നും കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ പാ​ത​യ്ക്ക് വേ​ണ്ടി ത​ന്നെ അ​വ​സാ​ന​ശ്വാ​സം വ​രെ പോ​രാ​ടു​മെ​ന്നും എം​പി പ​റ​ഞ്ഞു. കാ​ണി​യൂ​ർ പാ​ത പ​ദ്ധ​തി​യു​ടെ ആ​ശ​യം ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച ജോ​സ് കൊ​ച്ചി​കു​ന്നേ​ലി​നെ എം​പി ആ​ദ​രി​ച്ചു.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​സി. ജോ​സ്, പി.​കെ. ഫൈ​സ​ൽ, എം. ​അ​സി​നാ​ർ, പി.​വി. സു​രേ​ഷ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി. കു​ഞ്ഞി​രാ​മ​ൻ, എ. ​കു​ഞ്ഞ​മ്പു, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. രാ​ഘ​വ​ൻ, സി.​ഒ. സ​ജി, ല​ത സ​തീ​ഷ്, കെ.​വി. ദാ​മോ​ദ​ര​ൻ, പി.​വി. ഉ​ദ​യ​കു​മാ​ർ, സ​ത്യ​ൻ സി. ​ഉ​പ്പ​ള, ടി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എ.​എം. ജോ​സ​ഫ്, ക്ലാ​ര​മ്മ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.