മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് ഡോ​ളി
Saturday, October 24, 2020 12:53 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ണ്ണി​നോ​ട് പൊ​രു​തി​യു​ള്ള വീ​ട്ട​മ്മ​യു​ടെ വി​ജ​യ​ഗാ​ഥ തു​ട​രു​ന്നു. പാ​ത്തി​ക്ക​ര​യി​ലെ ത​ട​ത്തി​ൽ ഡോ​ളി എ​ന്ന അ​ന്ന​മ്മ ജോ​സ​ഫ്(59) ആ​ണ് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച് മാ​തൃ​ക​യാ​കു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മി​ക​ച്ച വ​നി​താ പ​ച്ച​ക്ക​റി ക​ർ​ഷ​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് തേ​ടി​യെ​ത്തി​യ​പ്പോ​ൾ അ​ത് ഡോ​ളി​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി.
ഭ​ർ​ത്താ​വ് മ​രി​ച്ച​ശേ​ഷം ഒ​റ്റ​യ്ക്ക് മ​ണ്ണി​നോ​ടു പൊ​രു​തി​യാ​ണ് ഡോ​ളി കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്യു​ന്ന​ത്. ഇ​ന്ന് ഇ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​യാ​ത്ത പ​ച്ച​ക്ക​റി​ക​ളി​ല്ല. ആ​റേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ പ​യ​ർ, ത​ക്കാ​ളി, ഞ​ര​മ്പ​ൻ, പ​ട​വ​ലം, വെ​ണ്ട, മ​ത്ത​ൻ, വ​ഴു​ത​ന തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ​ക്കു​പു​റ​മെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ചെ​യ്ത കോ​ളി​ഫ്ല​വ​ർ, കാ​ബേ​ജ്, ത​ക്കാ​ളി, കാ​ര​റ്റ്, ഉ​ള്ളി തു​ട​ങ്ങി​യ​വ​യും വി​ള​യു​ന്നു​ണ്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ജൈ​വ​വ​ള​വും ജൈ​വ കീ​ട​നാ​ശി​നി​യു​മാ​ണ് ഇ​വ​ർ വി​ള​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ തെ​ങ്ങി​ൻ​തോ​പ്പി​ൽ ക​ര​നെ​ൽ​ക്കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ള​യി​ക്കു​ന്നു​ണ്ട് ഈ ​ക​ർ​ഷ​ക.
തെ​ങ്ങി​ന് ത​ട​മെ​ടു​ക്ക​ലും തേ​ങ്ങ​യി​ട​ലും ടാ​പ്പിം​ഗും ക​റ​വ​യും കി​ള​യ്ക്ക​ലും കു​ഴി​യെ​ടു​ക്ക​ലും എ​ന്നു​വേ​ണ്ട കൃ​ഷി​യി​ട​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​ര​സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്ത​മാ​യാ​ണ് ഡോ​ളി ചെ​യ്യു​ന്ന​ത്. ഡോ​ളി​യെ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.