ഇ​രി​ട്ടി പു​തി​യ പാ​ലം : ഉ​പ​രി​ത​ല കോ​ണ്‍​ക്രീ​റ്റിം​ഗ് ഒ​ന്നാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി
Tuesday, October 20, 2020 12:50 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി പു​തി​യ പാ​ല​ത്തി​ന്‍റെ മൂ​ന്നാം സ്പാ​നി​ന്‍റെ ഉ​പ​രി​ത​ല കോ​ണ്‍​ക്രീ​റ്റിം​ഗ് ഒ​ന്നാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി. മൂ​ന്നു സ്പാ​നു​ള്ള പാ​ല​ത്തി​ന്‍റെ അ​വ​ശേ​ഷി​ച്ച മ​ധ്യ​ഭാ​ഗ​ത്തെ സ്പാ​നി​ന്‍റെ (48 മീ​റ്റ​ര്‍) അ​ടി​ത്ത​ട്ടി​ന്‍റെ​യും ഉ​ള്‍​വ​ശ​ത്തെ​യും കോ​ണ്‍​ക്രീ​റ്റിം​ഗാ​ണു ന​ട​ത്തി​യ​ത്. 180 എം ​ക്യൂ​ബ് വാ​ര്‍​പ്പ് വേ​ണ്ടി​വ​ന്നു. 80 ട​ണ്‍ ക​മ്പി ഉ​പ​യോ​ഗി​ച്ചു. പ​ത്തു ദി​വ​സം ക​ഴി​യു​മ്പോ​ള്‍ സ്ലാ​ബ്, ന​ട​പ്പാ​ത ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പ​രി​ത​ല കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തും. കൈ​വ​രി, അ​പ്രോ​ച്ച് റോ​ഡ്, ടാ​റിം​ഗ് എ​ന്നി​വ​യ​ട​ക്കം മു​ഴു​വ​ന്‍ നി​ര്‍​മാ​ണ​വും ന​വം​ബ​ര്‍ 30 ന​കം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണു ല​ക്ഷ്യം.
144 മീ​റ്റ​ര്‍ നീ​ള​വും 12 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ഇ​രി​ട്ടി പാ​ല​ത്തി​ൽ 48 മീ​റ്റ​റി​ന്‍റെ മൂ​ന്നു സ്പാ​നു​ക​ളാ​ണു പ​ണി​യു​ന്ന​ത്. ഇ​രി​ട്ടി ടൗ​ണ്‍ ഭാ​ഗ​ത്തെ​യും പാ​യം ഭാ​ഗ​ത്തെ​യും ക​ര​യി​ല്‍​നി​ന്നു​ള്ള സ്പാ​നു​ക​ള്‍ നേ​ര​ത്തെ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രി​ട്ടി പു​ഴ​യി​ല്‍ പു​തി​യ പാ​ലം പ​ണി​യു​ന്ന​ത്. പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു നാ​ലു വ​ര്‍​ഷ​മാ​യി. 2017 ഓ​ഗ​സ്റ്റി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നേ​ര​ത്തെ നി​ര്‍​മി​ച്ച പൈ​ലിം​ഗ് ഒ​ഴു​കി​പ്പോ​യി​രു​ന്നു. ഇ​തു വ​ലി​യ വി​വാ​ദ​വും ആ​ശ​ങ്ക​യും സൃ​ഷ്ടി​ച്ചു. രാ​ജ്യ​ത്തെ നാ​ലു പ്ര​മു​ഖ പാ​ലം​നി​ര്‍​മാ​ണ വി​ദ​ഗ്ധ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു പൈ​ലു​ക​ളു​ടെ ആ​ഴ​വും എ​ണ്ണ​വും വ​ര്‍​ധി​പ്പി​ച്ചു​മാ​ണ് പ​ണി​ക​ള്‍ ന​ട​ത്തി​യ​ത്.കെ​എ​സ്ടി​പി അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഷീ​ല ചോ​റ​ന്‍, അ​സി.​എ​ന്‍​ജി​നി​യ​ര്‍ കെ.​വി.​സ​തീ​ശ​ന്‍, ക​ണ്‍​സ​ല്‍​ട്ട​ന്‍​സി ക​മ്പ​നി റ​സി​ഡ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ പി.​എ​ന്‍.​ശ​ശി​കു​മാ​ര്‍, ബ്രി​ഡ്ജ​സ് എ​ന്‍​ജി​നി​യ​ര്‍ കെ.​കെ.​രാ​ജേ​ഷ്, ഇ​കെ​കെ ക​മ്പനി പ്ര​തി​നി​ധി ശി​വ​ദാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.