ത​ളി​പ്പ​റ​മ്പി​ൽ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ കേ​സ്; വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, August 14, 2020 1:12 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ലോ​ക്ക്ഡൗ​ൺ നി​ർ​ദേശം ലം​ഘി​ച്ച് ക​ട​ക​ൾ തു​റ​ന്ന​തി​ന് 12 ഓ​ളം വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ കേ​സ്. പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ത​ളി​പ്പ​റ​മ്പ് മാ​ർ​ക്ക​റ്റ്, തൃ​ച്ചം​ബ​രം, കീ​ഴാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലെ​ത്തി പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വി​ൽ​പ്പ​ന ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​സ്ഐ പി.​സി. സ​ഞ്ജ​യ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ന​ത്ത മ​ഴ​യി​ൽ
വീ​ട് ത​ക​ർ​ന്നു

ത​ളി​പ്പ​റ​മ്പ്: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു. പൂ​മം​ഗ​ല​ത്തെ ചി​റ​മ്മ​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ശ​ബ്ദം കേ​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ്ര​വ പ​രി​ശോ​ധ​ന
ന​ട​ത്തി

പെ​രു​മ്പ​ട​വ്: എ​ര​മം-​കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​താ​പ​രി​ശോ​ധ​ന മാ​ത​മം​ഗ​ലം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പൊ​തു മാ​ര്‍​ക്ക​റ്റു​ക​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, ഓ​ട്ടോ​റി​ക്ഷാ​ഡ്രൈ​വ​ര്‍​മാ​ര്‍, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍, പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഏ​റെ സ​മ്പ​ര്‍​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന 75 പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.
പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി, എ​ര​മം-​കു​റ്റൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്‌​ട​ര്‍​മാ​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡോ. ​ലേ​ഖ നേ​തൃ​ത്വം ന​ല്‍​കി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍, ജെ​എ​ച്ച്‌​ഐ, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​നാ​ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.