‘ല​ഹ​രി വി​രു​ദ്ധ പാ​ഠ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്ക​ണം’
Monday, June 1, 2020 12:37 AM IST
ക​ണ്ണൂ​ര്‍: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ത്ത കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും എ​ല്ലാ ക്ലാ​സു​ക​ളി​ലേ​ക്കു​മു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ പ്രൈ​മ​റി തൊ​ട്ടു​ത​ന്നെ പാ​ഠ്യ പ​ദ്ധ​തി​ക​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പാ​ഠ​ങ്ങ​ള്‍​ക്കു​ള്ള പീ​രി​യ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ല​ഹ​രി നി​ര്‍​മാ​ര്‍​ജ​ന സ​മി​തി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു. മ​ദ്യ​പാ​നം നാ​ള്‍​ക്കു​നാ​ള്‍ കു​തി​ച്ചു​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ത​ന്നെ ല​ഹ​രി​യു​ടെ ഭീ​ക​ര​ത വി​ദ്യാ​ര്‍​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഏ​റ്റ​വും അ​ഭി​കാ​മ്യ​മാ​യ രീ​തി​യെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ​ര്‍ വി​ള​ക്കോ​ട് സെ​ക്ര​ട്ട​റി കാ​ദ​ര്‍ മു​ണ്ടേ​രി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.