ക​ര്‍​ണാ​ട​ക​യി​ല്‍ ലോ​ക്ക് ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​വ​സ​ര​മൊ​രു​ക്കും
Friday, May 22, 2020 11:59 PM IST
കാ​സ​ർ​ഗോ​ഡ്: ക​ര്‍​ണാ​ട​ക​യി​ലു​ള്ള കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബ​സ് സൗ​ക​ര്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു. പ​രീ​ക്ഷ എ​ഴു​തേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ covid19jagratha.kerala.nic.in എ​ന്ന വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ 25ന് ​രാ​വി​ലെ പ​ത്തി​ന് മു​മ്പ് മ​ഞ്ചേ​ശ്വ​രം, ത​ല​പ്പാ​ടി അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ത്ത​ണം. ഇ​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​കം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ അ​ത​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. എ​സ്എ​സ്എ​ൽ​എ​ൽ​സി പ​രീ​ക്ഷ എ​ഴു​തേ​ണ്ട 297 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ര്‍​ണാ​ട​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 33 കു​ട്ടി​ക​ള്‍ സ്വ​ന്തം നി​ല​യ്ക്കെ​ത്തി പ​രീ​ക്ഷ എ​ഴു​താ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന 264 പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളും ക​ര്‍​ണാ​ട​ക​യി​ലു​ള്ള പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളും കോ​വി​ഡ് -19 ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ഇ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ​ബ് ക​ള​ക്ട​ര്‍ പാ​സ് അ​നു​വ​ദി​ക്കും. പാ​സ് ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യാ​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്ത രേ​ഖ​യു​മാ​യി മേ​യ് 25 ന് ​രാ​വി​ലെ പ​ത്തി​ന് മു​മ്പ് ത​ല​പ്പാ​ടി അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​ശ​യ​‍നി​വാ​ര​ണ​ത്തി​നും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും മ​ഞ്ചേ​ശ്വ​രം എ​ഇ​ഒ ദി​നേ​ശ​നെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി (9496358767) നി​യ​മി​ച്ചു. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ശ​യ ദൂ​രീ​ക​ര​ണ​ത്തി​നും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും ബേ​ത്തൂ​ര്‍​പ്പാ​റ ജി​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ൽ ശ​ശി​യെ (9539412753) നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ എ​ഴു​തേ​ണ്ട ആ​രും ക​ര്‍​ണാ​ട​ക​യി​ല്‍ കു​ടു​ങ്ങി​യി​ട്ടി​ല്ല. ത​ല​പ്പാ​ടി​യി​ല്‍ നി​ന്ന് പ്ര​ത്യേ​കം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലാ​യി​രി​ക്കും ഇ​വ​രെ അ​ത​തു സ്‌​കൂ​ളൂകളില്‍ എ​ത്തി​ക്കു​ക.

ഒ​രു ബ​സി​ല്‍ 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്ന രീ​തി​യി​ലാ​ണ് ബ​സ് ക്ര​മീ​ക​രി​ക്കു​ക. സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചേ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ കോ​വി​ഡ്- 19 ജാ​ഗ്ര​താ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു പ​രീ​ക്ഷ എ​ഴു​തി​ക്കു​ന്ന​തി​നും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യഅ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​നു​വ​ര്‍​ത്തി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​കി. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.