അ​മി​ത വി​ല: കണ്ണൂരിൽ 172 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി
Friday, March 27, 2020 12:11 AM IST
ക​ണ്ണൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​മി​ത​വി​ല ഈ​ടാ​ക്കി​യ ജി​ല്ല​യി​ലെ 172 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. പ​ര​മാ​വ​ധി ചി​ല്ല​റ വി​ല്പ​ന വി​ല​യി​ലും അ​ധി​ക​മാ​യി ഈ​ടാ​ക്കി മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യും മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​ല്പന ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​ട്ട് പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ 11 കേ​സു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
പൊ​തു​വെ വ്യാ​പാ​രി​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ളോ​ട് ക്രി​യാ​ത്മ​ക​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​ക​വി​ല ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രാ​തി​ക​ള്‍ താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍​റൂം ന​മ്പ​റു​ക​ളി​ലോ സു​താ​ര്യം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ അ​റി​യി​ക്കാം. ത​ല​ശേ​രി 8281698122, ഇ​രി​ട്ടി 9400064090, ക​ണ്ണൂ​ര്‍ 9188525711, ത​ളി​പ്പ​റ​മ്പ് 8281698124, പ​യ്യ​ന്നൂ​ര്‍ 9567674517, ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം 0497 2706503. ​ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം. സു​താ​ര്യം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പ്ലേ ​സ്‌​റ്റോ​റി​ല്‍​നി​ന്ന് സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, സി​വി​ല്‍ സ​പ്ലൈ​സ്, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ്‌​ക്വാ​ഡു​ക​ളും താ​ലൂ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
പേ​രാ​വൂ​ര്‍: ക​രി​ഞ്ച​ന്ത ത​ട​യാ​ന്‍ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന. പേ​രാ​വൂ​ര്‍, കാ​ക്ക​യ​ങ്ങാ​ട്, തൊ​ണ്ടി​യി​ല്‍, ക​ണി​ച്ചാ​ര്‍, കേ​ള​കം ടൗ​ണു​ക​ളി​ലെ പ​ച്ച​ക്ക​റി-​പ​ല​ച​ര​ക്ക് ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വി​ല​യി​ല്‍ മാ​റ്റ​മു​ള്ള​താ​യി ക​ണ്ടെ​ത്തി.
പേ​രാ​വൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഉ​ള​ളി​ക്ക് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​തി​നെ​ക്കാ​ള്‍ ര​ണ്ടു രൂ​പ അ​ധി​ക​മാ​യി​രു​ന്നു. 30 രൂ​പ​യ്ക്ക് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന ഉ​ള്ളി​ക്ക് 32 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ര​ണ്ടു​രൂ​പ കു​റ​ച്ചു. മൊ​ത്ത ക്ക​ച്ച​വ​ട​ക്കാ​ര്‍ കൂ​ട്ടി വാ​ങ്ങി​യ​തി​നാ​ലാ​ണ് വി​ല​കൂ​ട്ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.
ശ്രീ​ക​ണ്ഠ​പു​രം: സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും പൂ​ഴ്ത്തി​വ​യ്പും ത​ട​യാ​ൻ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓഫീസ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ്. പ​രി​പ്പാ​യി, ശ്രീ​ക​ണ്ഠ​പു​രം, കൂ​ട്ടും​മു​ഖം, ഇ​രി​ക്കൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു റെ​യ്ഡ് ന​ട​ത്തി​യ​ത്.
16 ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. അ​മി​ത​ലാ​ഭ​മെ​ടു​ത്തു വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ വ്യാ​പാ​രി​ക​ളെ താ​ക്കീ​ത് ചെ​യ്തു. വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ച​സാ​ര​യൊ​ഴി​കെ മ​റ്റു സാ​ധ​ന​ങ്ങ​ൾ​ക്കു ക്ഷാ​മ​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി.

സ​പ്ലൈ​കോ: നോ​ഡ​ല്‍
ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​പ്ലൈ​കോ​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് താ​ലൂ​ക്ക് ത​ല​ത്തി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു. താ​ലൂ​ക്കി​ന്‍റെ പേ​ര്, നോ​ഡ​ല്‍ ഓ​ഫീ​സ​റു​ടെ പേ​ര്, ഔ​ദ്യോ​ഗി​ക പ​ദ​വി, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ യ​ഥാ​ക്ര​മം.
ത​ല​ശേ​രി, ഇ​രി​ട്ടി പ്ര​വീ​ണ്‍​ലാ​ല്‍ (ജൂ​ണി​യ​ര്‍ മാ​നേ​ജ​ര്‍, സ​പ്ലൈ​കോ ഡി​പ്പോ, ത​ല​ശേ​രി) 9447990108. ക​ണ്ണൂ​ര്‍ പി.​കെ.​അ​നി​ല്‍ (ജൂ​ണി​യ​ര്‍ മാ​നേ​ജ​ര്‍, സ​പ്ലൈ​കോ ഡി​പ്പോ, ക​ണ്ണൂ​ര്‍) 9447990109. ത​ളി​പ്പ​റ​മ്പ് എ​ന്‍.​ശോ​ഭ (ജൂ​ണി​യ​ര്‍ മാ​നേ​ജ​ര്‍, സ​പ്ലൈ​കോ ഡി​പ്പോ, ത​ളി​പ്പ​റ​മ്പ്) 9447990106.
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​പ്ലൈ​കോ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് താ​ലൂ​ക്ക്ത​ല​ത്തി​ല്‍ ര​ണ്ട് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ര്‍ കെ.​വി. ദി​നേ​ശ​നെ (9447975272,) ഹൊ​സ്ദു​ര്‍​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ന്‍റെ​യും കാ​സ​ര്‍​ഗോ​ഡ് സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ര്‍ ഷം​സു​ദ്ദീ​നെ (9447975271.) കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ന്‍റെ​യും നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു.