ക​ള​ക്‌​ട​റേ​റ്റി​ല്‍ സം​യോ​ജി​ത ക​ണ്‍​ട്രോ​ള്‍ റൂം
Wednesday, March 25, 2020 12:00 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ക​ള​ക്‌​ട​റേ​റ്റി​ല്‍ സം​യോ​ജി​ത ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, പോ​ലീ​സ്, റ​വ​ന്യൂ, മോ​ട്ടോ​ര്‍ വാ​ഹ​നം, പൊ​തു​വി​ത​ര​ണം, വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍​ക്കം എ​ന്നീ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​ങ്ങ​ള്‍, കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍, സം​ശ​യ ദൂ​രീ​ക​ര​ണം തു​ട​ങ്ങി​യ ഏ​തു സേ​വ​ന​ങ്ങ​ള്‍​ക്കും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി.​സു​ഭാ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പു​തി​യ ക​ണ്‍​ട്രോ​ള്‍ റൂം ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​തു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ള്‍ ത​ത്‌​സ​മ​യം ന​ല്‍​കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​ന്‍​ഡ്രൂ​സ് വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡ് സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ട്ട് അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും സം​വി​ധാ​ന​മു​ണ്ട്. അ​തോ​ടൊ​പ്പം വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ഇ​തു​വ​ഴി സാ​ധി​ക്കും.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പോ​സ്റ്റു​ക​ളെ നി​രീ​ക്ഷി​ക്കാ​നും ക്ര​മീ​ക​ര​ണ​മു​ണ്ട്. ഇ​തി​നാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ബ്ക​ള​ക്‌​ട​ര്‍ ആ​സി​ഫ് കെ.​യൂ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌​ട​ര്‍ ഡോ.​ഹാ​രി​സ് റ​ഷീ​ദ് എ​ന്നി​വ​രാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍: 0497 2700194, 0497 2713437 (കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​സേ​വ​ന​ങ്ങ​ള്‍), 9400066061 (ക്ര​മ​സ​മാ​ധാ​നം), 9400066062 (ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍, 9400066063 (വീ​ടു​ക​ളി​ല്‍ ക്വാ​റന്‍റൈനി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍), 9400066064 (വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള​വ​ര്‍​ക്ക്), 9400066070 (ഗ​താ​ഗ​തം, വോ​ള​ണ്ട​റി, മ​റ്റ് വി​വ​ര​ങ്ങ​ള്‍) എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.