ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് ഓ​ഫീ​സു​ക​ളി​ല്‍ പോ​ക​രു​ത്
Tuesday, March 24, 2020 1:13 AM IST
ക​ണ്ണൂ​ര്‍: ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍​നി​ന്ന് ല​ഭി​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട സേ​വ​ന​ങ്ങ​ളെ​ല്ലാം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ണ്. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​താ​ണ്. അ​തി​നാ​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​ര്‍​ക്കാ​ര്‍​ഓ​ഫീ​സു​ക​ളി​ല്‍​നി​ന്ന് ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം മാ​ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ട​തും ഒ​ഴി​ച്ചു​കൂ​ടാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ട് എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ ഫോ​ണ്‍ മു​ഖേ​ന ചോ​ദി​ച്ച​റി​യാം.