മലയോരത്തും അതീവ ജാഗ്രത
Tuesday, March 24, 2020 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ്-19​ന്‍റെ വ്യാ​പ​നം ത​ട​യാ​ന്‍ മ​ല​യോ​ര​ത്ത് ജാ​ഗ്ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​ങ്ങ​ളും. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​ന്‍​പ​ത് പേ​രാ​ണ് പൂ​ട​ങ്ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലു​ള്ള​ത്.
ഇ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പൂ​ട​ങ്ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പൂ​ടങ്ക​ല്ല് ആ​ശു​പ​ത്രി​ക്കാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​മാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡാ​ക്കി മാ​റ്റി​യ​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത്ത​ന്നെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രെ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. പൂ​ട​ങ്ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ അ​തി​ര്‍​ത്തി പൂ​ര്‍​ണ​മാ​യും അ​ട​ച്ചു. ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റു​പു​ഴ പാ​ലം, പാ​ലാ​വ​യ​ല്‍-​പു​ളി​ങ്ങോം പാ​ലം, ചെ​റു​പു​ഴ ചെ​ക്ക് ഡാം, ​കൊ​ല്ലാ​ട, നെ​ടു​ങ്ക​ല്ല് പാ​ലം എ​ന്നി​വ​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ അ​ട​ച്ച​ത്.
പ​ര​പ്പ ബ്ലോ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​വി​ധ വ​കു​പ്പു​ക​ളെ​യും അ​ങ്ക​ണ​വാ​ടി വ​ര്‍​ക്കേ​ഴ്സി​നെ​യും ഉ​ള്‍​പ്പ​ടു​ത്തി വി​പു​ല​മാ​യ കൊ​റോ​ണ ജാ​ഗ്ര​താപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു. കൊ​റോ​ണ ജാ​ഗ്ര​താ വി​ളം​ബ​ര​ങ്ങ​ളും നോ​ട്ടീ​സ് വി​ത​ര​ണ​വും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ത്തി. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളും അ​ത​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​ശാ​പ്ര​വ​ര്‍​ത്ത​കരു​ടെ​യും സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്നു. വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളും ഇ​തി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി കൊ​റോ​ണ രോ​ഗ​സാ​ധ്യ​ത അ​നു​സ​രി​ച്ചു മൂ​ന്നാ​യി ത​രം​തി​രി​ച്ചാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളെ ഡോ​ക്ട​ര്‍​മാ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.
ആ​ശു​പ​ത്രി നി​രീ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രെ പൂ​ടങ്ക​ല്ല് ആ​ശു​പ​ത്രി​യി​ല്‍ ഒ​രു​ക്കി​യ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ​മാ​വ​ശ്യ​മു​ള്ള​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.
ജ​ന​ങ്ങ​ള്‍ സ്വ​യം മു​ന്‍​കൈ​യെ​ടു​ത്തു ത​ങ്ങ​ളു​ടെ പ​രി​സ​ര പ്ര​ദേ​ശ​ത്ത് വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രെ കൊ​ണ്ടു റി​പ്പോ​ര്‍​ട്ട് ചെ​യ്യി​ക്കാ​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നും നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട​ന്ന് പൂ​ടങ്ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി. സു​കു പ​റ​ഞ്ഞു. നി​ല​വി​ല്‍ കൊ​റോ​ണ കേ​സു​ക​ള്‍ മ​ല​യോ​ര​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കൊ​റോ​ണ​യ്ക്കെ​തി​രേ പൊ​രു​താ​ന്‍ സ​ജ്ജ​മാ​ണ് മ​ല​യോ​രം.