അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം: ജില്ലാ ക​ള​ക്ട​ര്‍
Saturday, March 21, 2020 11:52 PM IST
ക​ണ്ണൂ​ര്‍: കൊ​റോ​ണ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​യി വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ര്‍​ല​ഭ്യം ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രി​ഭ്രാ​ന്തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും​ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
അ​തേ​സ​മ​യം, കൊ​റോ​ണ ഭീ​തി​യു​ടെ മ​റ​വി​ല്‍ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ സാ​ധ​ന​ങ്ങ​ള്‍ പൂ​ഴ്ത്തി​വ​ച്ച് കൃ​ത്രി​മ​ക്ഷാ​മ​മു​ണ്ടാ​ക്കു​ക​യും അ​മി​ത വി​ല ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്.
ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ വ​ലി​യ ഓ​ഫ​റു​ക​ള്‍ ന​ല്‍​കു​ന്ന​ത് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​ക്കു​ന്ന​താ​യും​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കൊ​റോ​ണ അ​വ​ലോ​ക​ന യോ​ഗം വി​ല​യി​രു​ത്തി.
വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ളു​ക​ള്‍ അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാം​പ​യി​ന്റെ ഭാ​ഗ​മാ​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.