ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​വും തി​രു​നാ​ളും ഇ​ന്നു​മു​ത​ൽ
Friday, January 24, 2020 1:22 AM IST
ഭീ​മ​ന​ടി: ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​വും സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​വും ഇ​ന്നു​മു​ത​ൽ 26 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ.​ജോ​സ് തൈ​ക്കു​ന്നും​പു​റം കൊ​ടി​യേ​റ്റും. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജേ​ക്ക​ബ് വെ​ണ്ണാ​യി​പ്പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. രാ​ത്രി ഏ​ഴി​ന് സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ​യും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കാ​ഘോ​ഷം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ.​ജോ​സ​ഫ് പ​ണ്ടാ​ര​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.45ന് ​ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. മാ​ത്യു പ​ട്ട​മ​ന, 8.30ന് ​പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്. തു​ട​ർ​ന്ന് സ​മാ​പ​നാ​ശീ​ർ​വാ​ദം. രാ​ത്രി ഒ​ൻ​പ​തി​ന് ആ​ലു​വ പ്ര​ഭാ​ത് തി​യേ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "അ​ഴി​മു​ഖം'.
26ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.