കാ​യി​ക പ​രി​ശീ​ല​നം നേ​ടാ​ന്‍ വ​നി​ത​ക​ള്‍ ജെ​ന്‍റി​ല്‍ വു​മ​ണ്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Tuesday, July 23, 2019 1:58 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തും ജി​ല്ലാ പോ​ലീ​സും ക​ല്യാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ജെ​ന്‍റി​ല്‍ വു​മ​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ​ര്‍​വേ പ്ര​ര്‍​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പ​തി​നാ​യി​ര​ത്തോ​ളം സ്ത്രീ​ക​ള്‍​ക്ക് കാ​യി​ക​പ​രി​ശീ​ല​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വീ​ട​ക​ളി​ലും സ​ര്‍​വേ ന​ട​ത്തി 10 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള വ​നി​ത​ക​ളി​ല്‍ ത​ല്‍​പ്പ​ര​രാ​യ​വ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ല്‍​കും.