വി​ട​വാ​ങ്ങി​യ​ത് മ​ല​യോ​ര​ജ​ന​ത നെ​ഞ്ചി​ലേ​റ്റി​യ ആ​ത്‌​മീ​യഗു​രു
Tuesday, June 25, 2019 1:31 AM IST
ആ​ല​ക്കോ​ട്: ക​രു​വ​ഞ്ചാ​ൽ വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന ഫാ. ​ഏ​ബ്ര​ഹാം ആ​ന​ശേ​രിലിന്‍റെ നി​ര്യാ​ണം മ​ല​യോ​ര ജ​ന​ത​യ്ക്ക് നൊ​ന്പ​ര​മാ​യി. ത​ന്‍റെ ക​ർ​മ​വീ​ഥി​യി​ൽ അ​ധി​ക​വും മ​ല​യോ​ര​ത്തെ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ജാ​തി-​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു​നി​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​റു​പു​ഞ്ചി​രി​യോ​ടെ മ​ല​യോ​ര ദേ​വാ​ല​യ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ​യ്ക്കാ​യി ക​ട​ന്നു​വ​ന്ന ആ​ന​ശേ​രിൽ അ​ച്ച​ൻ കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക​ത​യോ​ടെ​യാ​ണ് ഏ​വ​രേ​യും സ​മീ​പി​ച്ചി​രു​ന്ന​ത്. കു​ട്ടി​ക​ളെ ഏ​റെ ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം പ​ഠ​ന​ചെ​ല​വു​ക​ൾ​ക്കും മ​റ്റും ബു​ദ്ധി​മു​ട്ടി​യി​രു​ന്ന നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലും സം​ര​ക്ഷ​ണ​വു​മേ​കി.
ആ​ല​ക്കോ​ട് ദേ​വാ​ല​യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യ അ​ദ്ദേ​ഹം പ​ര​പ്പ, പാ​ത്ത​ൻ​പാ​റ, ക​രു​ണാ​പു​രം, കു​ടി​യാ​ൻ​മ​ല, വെ​ള്ളാ​ട്, ബ​ളാ​ൽ, ചു​ണ്ട​പ്പ​റ​മ്പ്, പു​റ​വ​യ​ൽ, ക​ണി​ച്ചാ​ർ, മാ​ങ്ങോ​ട്, ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. ക​ട​ന്നു​പോ​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​ത്മീ​യ ശു​ശ്രൂ​ഷ​യ്ക്കൊ​പ്പം ആ ​മേ​ഖ​ല​യു​ടെ സ​ർ​വോ​മു​ഖ​മാ​യ വ​ള​ർ​ച്ച​യ്ക്കും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മ​ത-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ​ത്തെ ഇ​ന്നു കാ​ണു​ന്ന തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തി​ച്ച​തും ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പി​യാ​ത്ത രൂ​പം സ്ഥാ​പി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​ണ്. കു​ടി​യാ​ൻ​മ​ല മേ​രി​ ക്യൂ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥാ​പി​ച്ച​തും ക​ന​ക​ക്കു​ന്ന് ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ ദേ​വാ​ല​യം നി​ർ​മി​ച്ച​തും അ​ദ്ദേ​ഹം കു​ടി​യാ​ൻ​മ​ല ദേ​വാ​ല​യ​ത്തി​ൽ സേ​വ​നം ചെ​യ്യു​ന്ന കാ​ല​ത്താ​ണ്.
ഈ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കാ​സ​റ്റ് ഏ​വ​രു​ടെ​യും ഹൃ​ദ​യം കീ​ഴ​ട​ക്കി. വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ മ​നോ​ഹ​ര​മാ​യ കു​രി​ശ​ടി​യു​ടെ നി​ർ​മാ​ണം, കാ​ണി​ക്ക​വ​ഞ്ചി, ഗാ​ർ​ഡ​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഈ ​കാ​ല​യ​ള​വി​ൽ മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. പാ​ത്ത​ൻ​പാ​റ, പ​ര​പ്പ ഇ​ട​വ​ക​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ന്ന് അ​വ​കാ​ശ​പ്പോ​രാ​ട്ടം ന​ട​ത്തി​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ സു​ഹൃ​ദ്‌​വ​ല​യം സൃ​ഷ്ടി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ഫാ. ​ഏ​ബ്ര​ഹാം ആ​ന​ശേ​രിൽ. വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്പോ​ഴും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യി​രു​ന്ന​വ​ർ അ​തി​നു തെ​ളി​വാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തു​മു​ത​ൽ നി​ര​വ​ധി പേ​രാ​ണ് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ത​ടി​ച്ചു​കൂ​ടി​യ​ത്. മ​ല​യോ​ര​ത്തെ വി​ക​സ​ന നാ​യ​ക​ൻ മ​ൺ​മ​റ​യു​ന്പോ​ൾ ഒ​പ്പം മ​ല​യോ​ര​വും തേ​ങ്ങു​ക​യാ​ണ്.