ബോം​ബേ​റ്: എ​ട്ട് സി​പി​എം-ബി​ജെ​പി ‌ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Tuesday, June 18, 2019 1:37 AM IST
ത​ല​ശേ​രി: ക​തി​രൂ​ർ പൊ​ന്ന്യം നാ​മ​ത്ത് മു​ക്കി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സി​പി​എം-ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും ആ​റു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും ക​തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പൊ​ന്ന്യം നാ​മ​ത്ത് മു​ക്കി​ന​ടു​ത്ത് വ​ച്ചാ​യി​രു​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ബോം​ബാ​ക്ര​മ​ണം ന​ട​ന്ന​ത്. സ്ഥ​ല​ത്തെ ഒ​രു വീ​ട്ടി​ൽ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ന്ന​തി​നി​ട​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ബോം​ബെ​റി​ഞ്ഞ​താ​യാ​ണ് സി​പി​എം പ​രാ​തി. പി​ന്നീ​ടാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.