കണ്ണൂർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പാ​മ്പ് ശ​ല്യം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു
Thursday, October 10, 2024 8:54 AM IST
ക​ണ്ണൂ​ർ: പ​രി​യാ​രത്തെ കണ്ണൂർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കോ​ള​ജ് ഹോ​സ്റ്റ​ലി​ലും പാ​മ്പു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും കാ​ടു​വെ​ട്ടി തെ​ളി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് പ​രാ​തി പ​രി​ശോ​ധി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

23ന് ​ക​ണ്ണൂ​ർ ഗ​വ.​ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചാം നി​ല​യി​ലും കാ​ർ​ഡി​യോ​ള​ജി വാ​ർ​ഡി​ലും പാ​മ്പ് ക​യ​റി​യി​രു​ന്നു.


ആ​ശു​പ​ത്രി പ​രി​സ​രം കാ​ട് ക​യ​റി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ഭീ​തി​യോ​ടെ​യാ​ണ് വ​ഴി ന​ട​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.