സി​സി​ടി​വി സ്ഥാ​പി​ച്ച​തി​ന് മ​ർ​ദ​നം: ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്
Sunday, September 15, 2024 6:36 AM IST
പ​യ്യ​ന്നൂ​ർ: വീ​ട്ടി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച വി​രോ​ധ​ത്തി​ൽ മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രേ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ലെ പി. ​സ​നീ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ അ​യ്യ​പ്പ​ൻ, ല​തി​ക എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വം.

ന​ട​ന്നു പോ​കുക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​നെ ത​ട​ഞ്ഞു നി​ർ​ത്തി ഇ​രു​മ്പു​വ​ടി കൊ​ണ്ട് ക​ഴു​ത്തി​ന​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മു​ള​കു വെ​ള്ള​മൊ​ഴി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​ശ്ലീ​ല​ഭാ​ഷ​യി​ൽ ചീ​ത്ത​വി​ളി​ച്ചു​മെ​ന്നു​മാ​ണ് പ​രാ​തി.


അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലും പ്ര​തി​ക​ളു​ടെ വീ​ടി​ന്‍റെ മു​ന്നി​ലെ വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന്‍റെ​യും പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച​തി​ന്‍റെ​യും വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.