ക​ണ്ണൂ​ർ: വ​ഖ​ഫ് ഫ​ണ്ടി​ൽ​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി എ​ന്ന ആ​രോ​പ​ണ​ത്തി​ൽ മു​സ് ലിം ​ലീ​ഗ് നേ​താ​വ് കെ.​പി. താ​ഹി​റി​നെ​തി​രാ​യി എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. 2010 മു​ത​ൽ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്തി​ൽ മി​ർ​ഖാ​ത്തു​ൽ ഇ​സ്‌​ലാം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​യി​രു​ന്നു ആ​രോ​പ​ണം.

ജ​മാ​അ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും അ​ത് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും താ​ഹി​റി​നെ​തി​രേ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് വ​ഖ​ഫ് ബോ​ർ​ഡ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് പ്ര​സ്തു​ത വി​ധി.

പ്ര​സ്തു​ത ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പി. താ​ഹി​ർ അ​ഡ്വ. ജോ​ർ​ജ് പൂ​ന്തോ​ട്ടം, അ​ഡ്വ. പി.​ഇ. സ​ജ​ൽ, എ​സ്. ക​ബീ​ർ എ​ന്നി​വ​ർ മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ണ് ജ​സ്റ്റീ​സ് അ​മി​ത് റാ​വ​ൽ, ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

ഹ​ർ​ജി​ക്കാ​ര​നു ശേ​ഷം തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ൽ നേ​ര​ത്തെ താ​ഹിറി​നെ​തി​രേ കേ​സെ​ടു​ത്ത ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രി​ന്നു. 2010-15 കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ൾ 2017ൽ ​സം​സ്ഥാ​ന വ​ഖ​ഫ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബോ​ർ​ഡി​ന്‍റെ ഗ​വ. അം​ഗീ​കൃ​ത എം​പാ​ന​ൽ ഓ​ഡി​റ്റേ​ഴ്സ് ഓ​ഡി​റ്റ് ചെ​യ്യു​ക​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് 2018 ൽ ​ബോ​ർ​ഡ് അം​ഗീ​ക​രി​ക്കു​ക​യും ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 2019 മാ​ർ​ച്ച് മാ​സം പ​രാ​തി​ക്കാ​ർ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ സ​മീ​പി​ച്ച​തോ​ടെയാ​ണ് വീ​ണ്ടും ഓ​ഡി​റ്റ് ന​ട​ത്തി താ​ഹി​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

എ​ന്നാ​ൽ വ​ഖ​ഫ് നി​യ​മ​ത്തി​ലെ വ​കു​പ്പ് 47,48 പ്ര​കാ​രം ഒ​രി​ക്ക​ൽ ഓ​ഡി​റ്റ് ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും അ​ത് വ​ഖ​ഫ് ബോ​ർ​ഡ് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ പി​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ പോ​ലീ​സി​നോ വീ​ണ്ടും ഓ​ഡി​റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ഈ ​നി​യ​മം മ​റി​ക​ട​ന്നാ​ണ് താ​ഹി​റി​ൽ​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ ഈ​ടാ​ക്കാ​നും ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ട​ത്.

കാ​ലാ​കാ​ല​ങ്ങ​ളി​ൽ മാ​റി വ​രു​ന്ന ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക​ൾ ത​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ൾ​ക്ക് എ​തി​രേ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​യി പ​രാ​തി​ക​ൾ ന​ല്കു​ന്ന​താ​യും അ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ.