ചെ​മ്പേ​രി: ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് യു​ജി​സി സ്വ​യം​ഭ​ര​ണ പ​ദ​വി ന​ൽ​കി ഉ​ത്ത​ര​വാ​യി. 2002ൽ ​ആ​രം​ഭി​ച്ച എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു ല​ഭി​ച്ച അം​ഗീ​കാ​രം എ​ന്ന നി​ല​യി​ലാ​ണ് യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​ഡ് ക​മ്മീ​ഷ​ൻ ഓ​ട്ടോ​ണ​മ​സ് പ​ദ​വി ന​ൽ​കി​യ​ത്.

ഈ ​പ​ദ​വി ല​ഭി​ച്ച മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജാ​ണ് വി​മ​ൽ​ജ്യോ​തി. എ​ൻ​എ​എ​സി എ ​ഗ്രേ​ഡ്, എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ, ഓ​ട്ടോ​ണ​മ​സ് പ​ദ​വി എ​ന്നി​വ നേ​ടി​യെ​ടു​ത്ത​തി​ൽ കോ​ള​ജി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പും ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​യം​ഭ​ര​ണ പ​ദ​വി അ​വ​കാ​ശ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണെ​ന്നു ആ​ർ​ച്ച്ബി​ഷ​പ് ഓ​ർ​മ​പ്പെ​ടു​ത്തി. റി​സ​ർ​ച്ച് മേ​ഖ​ല​യി​ലും അ​തു​പോ​ലെ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ക​മ്പ​നി​ക​ളു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ​മേ​ഖ​ല വി​പു​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

മു​ൻ ര​ക്ഷാ​ധി​കാ​രി​ക​ളും ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സു​മാ​രാ​യ മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ ഫാ. ​തോ​മ​സ് മേ​ൽ​വെ​ട്ടം, ഫാ. ​ജി​യോ പു​ളി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ്, കോ​ള​ജ് ചെ​യ​ർ​മാ​ൻ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ലാ​ലി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.