നെ​ടും​പു​റം​ചാ​ല്‍: നെ​ടും​പു​റം​ചാ​ലി​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ർ നി​ർ​മി​ക്കാ​നാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വാ​ങ്ങി​യ സ്ഥ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ജി​ഷ സ​ജി യാണ് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. വി​നോ​ദി​ന് കൈ​മാ​റിയത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ഷ സ​ജി, ബി​നു മ​ണ്ണാ​ര്‍​ത്തോ​ട്ടം, സ​തീ​ഷ് മ​ണ്ണാ​ര്‍​കു​ളം, കെ.​കെ. ശൈ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നെ​ടും​പു​റം​ചാ​ലി​ലെ ഹെ​ല്‍​ത്ത് സെ​ന്‍റ​ർ കെ​ട്ടി​ടം ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന്‌ പ്ര​വ​ർ​ത്ത​നം പൂ​ള​ക്കു​റ്റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. നെ​ടും​പു​റം ചാ​ലി​ൽ ത​ന്നെ ഹെ​ൽ​ത്ത് സെ​ന്‍റ​ർ വേ​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പു​നഃ​ർ​നി​ർ​മാ​ണ​ത്തി​ന് ഉ​പാ​ധി​ക​ളോ​ടെ ജി​യോ​ള​ജി വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യി​ല്ല.

ഇ​തോ‌​ടെ​യാ​ണ് ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് 3.85 ല​ക്ഷം രൂ​പ​യ്ക്ക് 5.5 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.