പ​ണം വി​ഴു​ങ്ങാ​ൻ സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പോ​ലീ​സ്
Wednesday, July 10, 2024 8:29 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ സി​റ്റി, റൂ​റ​ൽ പോ​ലീ​സി​നു കീ​ഴി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം ക​വ​ർ​ന്ന​ത് 21.17 കോ​ടി രൂ​പ. ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ​യും നി​ക്ഷേ​പ​ത്തി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് സം​സ്ഥാ​ന - അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള സം​ഘം തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്പോ​ഴും പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് പോ​ലീ​സ് സേ​ന​യേ​യും ആ​ശ​ങ്ക​യി​ലാ ക്കു​ന്നു​ണ്ട്.

ഫേ​സ്ബു​ക്ക് പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ വ​ൻ തു​ക പെ​ട്ടെ​ന്ന് ക​ര​സ്ഥ​മാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ വു​മാ​യി പോ​ലീ​സും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ര​സ്യ​ങ്ങ​ളി​ൽ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ടെ​ലി​ഗ്രാം/​വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ ചേ​രാ​ൻ ത​ട്ടി​പ്പു​കാ​ർ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ഒ​രാ​ളാ​യി​രി​ക്കും സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്തം. ഇ​തി​നാ​യി പ​ത്തോ അ​ൻ​പ​തോ അം​ഗ​ങ്ങ​ളെ അ​തേ ഗ്രൂ​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത് ഇ​ര​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് സം​ഘം ആ​ദ്യം ചെ​യ്യു​ന്ന​ത്.

വി​ശ്വാ​സം പി​ടി​ച്ചെ​ടു​ക്കാ​നാ​യി ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച വ​ൻ തു​ക​യു​ടെ​യും മ​റ്റും ക​ണ​ക്കു​ക​ളാ​ണ്ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ണ്ടാ​കു​ക.​അ​വ​ർ​ക്ക് പ​ണം ല​ഭി​ച്ചു എ​ന്നു തെ​ളി​യി​ക്കാ​ൻ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും പ​ങ്കു​വ​യ്ക്കും. എ​ന്നാ​ൽ, ആ ​ഗ്രൂ​പ്പി​ൽ നി​ങ്ങ​ൾ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രും ത​ട്ടി​പ്പു​കാ​രു​ടെ ആ​ൾ​ക്കാ​രാ​ണെ​ന്ന കാ​ര്യം ന​മ്മ​ൾ അ​റി​യു​ന്ന​ത് ഒ​രു​പ​ക്ഷെ പ​ണ​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​യി​രി​ക്കും.

തു​ട​ർ​ന്ന് ഒ​രു വ്യാ​ജ വെ​ബ്‌​സൈ​റ്റ് കാ​ണി​ച്ച് അ​തി​ലൂ​ടെ നി​ക്ഷേ​പം ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. മി​ക്ക ത​ട്ടി​പ്പു​ക​ളും ഏ​താ​ണ്ട് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ്. തു​ട​ക്ക​ത്തി​ൽ ചെ​റി​യ തു​ക നി​ക്ഷേ​പി​ക്കു​ന്ന വ​ർ​ക്കു​പോ​ലും ത​ട്ടി​പ്പു​കാ​ർ അ​മി​ത​ലാ​ഭം ന​ല്കും. ഇ​തോ​ടെ ത​ട്ടി​പ്പു​കാ​രി​ൽ ഇ​ര​ക​ൾ​ക്ക് കൂ​ടു​ത​ൽ വി​ശ്വാ​സ​മാ​കും. പി​ന്നീ​ട് നി​ക്ഷേ​പി​ച്ച​തി​നേ​ക്കാ​ൾ ര​ണ്ടോ മൂ​ന്നോ ഇ​ര​ട്ടി ലാ​ഭം നേ​ടി​യ​താ​യി സ്ക്രീ​ൻ ഷോ​ട്ട് ന​ൽ​കും. എ​ന്നാ​ൽ ഇ​ത് സ്ക്രീ​ൻ​ഷോ​ട്ട് മാ​ത്ര​മാ​ണെ​ന്നും പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​ക്ഷേ​പ​ക​ർ​ക്ക് വൈ​കി​യാ​ണ് മ​ന​സി​ലാ​കു​ന്ന​ത്.

പ​ണം പി​ൻ​വ​ലി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​മ്പോ​ൾ ജി​എ​സ്ടി​യു​ടെ​യും നി​കു​തി​യു​ടെ​യും മ​റ​വി​ൽ ത​ട്ടി​പ്പു കാ​ർ കൂ​ടു​ത​ൽ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​താ​യി കാ​ണി​ക്കു​ന്ന വ​ൻ തു​ക സ്ക്രീ​നി​ൽ മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. ഒ​രി​ക്ക​ലും ആ ​തു​ക നി​ങ്ങ​ൾ​ക്ക് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യി​ല്ല. അ​പ്പോ​ൾ മാ​ത്ര മാ​യി​രി​ക്കും ത​ട്ടി​പ്പി​ല​ക​പ്പെ​ട്ട കാ​ര്യം നി​ങ്ങ​ൾ അ​റി​യു​ന്ന​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​തി​ലും ന​ല്ല​ത് ത​ട്ടി​പ്പി​ന് ഇ​ര​യാ​കാ​തെ വി​വേ​ക​ത്തോ​ടെ പെ​രു​മാ​റു​ന്ന​താ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത്‌​കു​മാ​ർ പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ൽ ഒ​രു​മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 എ​ന്ന ന​മ്പ​റി​ൽ സൈ​ബ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക.

എ​ത്ര യും ​നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു ല​ഭി​ക്കാ​നു ള്ള ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www cybercrime gov in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാ മെ​ന്നും പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ക​ണ്ണൂ​ർ സി​റ്റി പ​രി​ധി​യി​ൽ 70 കേ​സു​ക​ൾ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം (2024 ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ) സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ആ​കെ 70 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു.

ഇ​തു​വ​ഴി ഏ​ക​ദേ​ശം 13.97 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ൽ 20 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ക്കാ​ൻ സാ​ധി​ച്ചു. ഏ​ഴു കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​ത്.

സം​ഭ​വത്തി​ൽ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഏ​ഴു​പേ​രെ അ​റ​സ്റ്റു ചെ​യ്യാ​ൻ സാ​ധി​ച്ചു. 1.57 കോ​ടി​യു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ബൈ​യി​ൽ പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ട​ൻ രാ​ജ​സ്ഥാ​നി​ലേ​ക്കും അ​ന്വേ​ഷ​ണ​സം​ഘം പോ​കും. മ​റ്റൊ​രു കേ​സി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ള​ട​ക്കം നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ൽ​ഫാ​സ്, ആ​ദി​ൽ, ക​ബീ​ർ, വാ​സി​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൂ​ട്ടു​പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ഉ​ള്ള​തി​നാ​ലാ​ണ് കൂ​ടു​ത​ൽ കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​ത്ത​തെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ത​ട്ടി​പ്പ് ന​ട​ത്തി​യ തു​ക​യി​ൽ പ​കു​തി കേ​ര​ള​ത്തി​ൽ വി​ന​യോ​ഗി​ക്കു​ന്പോ​ൾ ബാ​ക്കി തു​ക പു​റ​ത്തേ​ക്ക് പോ​വു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ റൂ​റ​ലി​ൽ ത​ട്ടി​യത് 7.2 കോ​ടി

ത​ളി​പ്പ​റ​ന്പ്: ക​ണ്ണൂ​ര്‍ റൂ​റ​ൽ ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്താ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം ക​വ​ർ​ന്ന​ത് 7.2 കോ​ടി​യോ​ളം രൂ​പ​യെ​ന്ന് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ഹേ​മ​ല​ത. ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ​യും നി​ക്ഷേ​പ​ത്തി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് 2.5 കോ​ടി രൂ​പ​യും വ്യാ​ജ അ​ന്വേ​ഷ​ണം ച​മ​ഞ്ഞ് 13.75 ല​ക്ഷം രൂ​പ​യു​മാ​ണ് ത​ട്ടി​യ​ത്.

ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ​യും നി​ക്ഷേ​പ​ത്തി​ലൂ​ടെ​യും ല​ക്ഷ​ങ്ങ​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 64 ല​ക്ഷം രൂ​പ​യും ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യി​ല്‍​നി​ന്നും 32 ല​ക്ഷം രൂ​പ​യും ആ​മ​സോ​ണ്‍ ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് ആ​പ്പി​ല്‍ പ്രോ​ഡ​ക്ട് കാ​ര്‍​ട്ട് ചെ​യ്താ​ല്‍ പ​ണം ല​ഭി​ക്കുന്നു പ​റ​ഞ്ഞ് മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 16 ല​ക്ഷം രൂ​പ​യു​മാ​ണ് ത​ട്ടി​യ​ത്.

മും​ബൈ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സു​പ്രീം​കോ​ട​തി വാ​റ​ന്‍റു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പ​യ്യ​ന്നൂ​രി​ലെ ഡോ​ക്ട​റി​ല്‍ നി​ന്നും പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യ​ത്. ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ യൂ​ണി​ഫോം ധ​രി​ച്ച് വാ​ട്‌​സ് ആ​പ്പി​ലൂ​ടെ​യാ​ണ് സം​ഘം സം​സാ​രി​ച്ച​ത്. എ​ഫ്ഐ​ആ​റി​ന്‍റെ​യും വാ​റ​ണ്ടി​ന്‍റെ​യും വ്യാ​ജ കോ​പ്പി ഉ​ദ്യോ​ഗ​സ്ഥ​രേ​യും കാ​ണി​ച്ചു. സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് പ​ണം ത​ട്ടി​യ​ത്.

ഈ ​വ​ർ​ഷം ഇ​തു​വ​രെ റൂ​റ​ൽ ജി​ല്ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ മു​ന്നൂ​റോ​ളം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 3.75 ല​ക്ഷം രൂ​പ തി​രി​ച്ചു പി​ടി​ച്ചി​ട്ടു​ണ്ട്.

സ്വ​ന്തം ലേ​ഖ​ക​ൻ