ദിവ്യകാരുണ്യ ജ്വാല സംഘടിപ്പിച്ചു
1425127
Sunday, May 26, 2024 8:27 AM IST
കൊളക്കാട്: തലശേരി അതിരൂപത പേരാവൂർ മേഖലാ സെന്റ് മോണിക്ക മാതൃവേദിയുടെ നേതൃത്വത്തിൽ കൊളക്കാട് ഇടവകയിൽ ദിവ്യകാരുണ്യ ജ്വാല സംഘടിപ്പിച്ചു. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സീന നെല്ലൂർ അധ്യക്ഷത വഹിച്ചു. കൊളക്കാട് ഇടവക വികാരി ഫാ. തോമസ് പട്ടാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് ക്ലാസെടുത്തു. ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, സിസ്റ്റർ ലിന്റ, സിസ്റ്റർ ഗ്രേസി, ജീന, തങ്കമ്മ, ലൂസമ്മ എന്നിവർ പ്രസംഗിച്ചു. 18ഓളം യൂണിറ്റിൽ നിന്നും നിരവധി അമ്മമാർ പരിപാടിയിൽ പങ്കെടുത്തു.