ബേക്കറി കത്തിനശിച്ചു
1425117
Sunday, May 26, 2024 8:27 AM IST
കൂത്തുപറമ്പ്: പാട്യം കാര്യാട്ടുപുറത്ത് ബേക്കറി കത്തിനശിച്ചു. പാനൂർ പൊയിലൂരിലെ കെ.വി. സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ബേക്ക് ആൻഡ് ടേക്ക് എന്ന കടയ്ക്കാണ് തീപിടിച്ചത്. കടയിലുണ്ടായിരുന്ന ഉത്പന്നങ്ങളും വൈദ്യുതോപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ബേക്കറി, കൂൾബാർ, ഫാസ്റ്റ്ഫുഡ് എന്നിവ പ്രവർത്തിക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണയച്ചത്. ഗ്യാസ് സിലണ്ടറുകൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ സുനിൽ കുമാർ പറഞ്ഞു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.