ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി ആ​റ​ളം
Saturday, May 25, 2024 1:32 AM IST
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡ്ത​ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ക്കാ​നും, സ​മി​തി (ആ​ർ​ആ​ർ​ടി) അം​ഗ​ങ്ങ​ൾ ക്ക് ​പ​രി​ശീ​ല​നം ന​ല്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​കൃ​തി​ക്ഷോ​ഭ ദു​ര​ന്ത​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ​ത്തി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി​മോ​ൾ വാ​ഴ​പ്പ​ള്ളി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് അ​ന്ത്യാം​കു​ളം, വ​ത്സ ജോ​സ്, ഇ.​സി. രാ​ജു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ. ആ​ന്‍റ​ണി, കെ​എ​സ്ഇ​ബി അ​സി​സ്‌​റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​ജി. സ​നീ​ഷ്, മ​രാ​മ​ത്ത് ഓ​വ​ർ​സി​യ​ർ​മാ​രാ​യ കെ. ​അ​നു​ര​ഞ്ച്, റി​ഞ്ചു ജോ​ർ​ജ്, കൃ​ഷി ഓ​ഫി​സ​ർ റാം ​മോ​ഹ​ൻ, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ പി.​ബി. പ്ര​കാ​ശ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ർ പി.​എ​ച്ച്. നൗ​ഷാ​ദ്, എ​സ്ഐ റെ​ജി​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ്രി​യ സ​ദാ​ന​ന്ദ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ വി. ​സു​ന്ദ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.