ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി ഉളിയിലെ ഫിദ ഫാത്തിമ
1417061
Thursday, April 18, 2024 1:48 AM IST
ഉളിയിൽ: അഞ്ചാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം ശ്രദ്ധേയയാകുകയാണ് ഉളിയിലെ ഫിദ ഫാത്തിമയെന്ന യുകെജി വിദ്യാർഥിനി. ഓർമ ശക്തിയിലാണ് ഫിദ റിക്കാർഡ് കരസ്ഥമാക്കിയത്.
വിവിധ രാജ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യ ശരീരഭാഗങ്ങൾ, പച്ചക്കറികൾ, നിറങ്ങൾ, കാറുകൾ, എന്നിവ തിരിച്ചറിഞ്ഞാണ് ഫിദ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്. സഹോദരങ്ങളോടൊപ്പം പഠിക്കാനിരിക്കുന്ന ഫിദ പല കാര്യങ്ങളും പെട്ടെന്ന് തിരിച്ചറിയുകയും ഹൃദ്യസ്ഥമാക്കുകയും ചെയ്യുന്നത് മനസിലാക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ വിഡിയോ അപ്ലോഡ് ചെയ്തതെന്ന് പിതാവ് പറഞ്ഞു.
ഉളിയിൽ നെല്യാട്ടേരി പാലത്തിന് സമീപം ദാറുൽ നിഹ്മയിൽ യു.പി. മുനാസ്-പി പി. മുബീന ദമ്പതികളുടെ മകളാണ് ഫിദ. ഷാർജ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ യുകെജി. വിദ്യാർഥിനിയാണ്. മുഹമ്മദ് മുഫീദ്, മുഹമ്മദ് ഫാദിൽ എന്നിവർ സഹോദരങ്ങളാണ്.