‘വിഷുസന്ധ്യ' സംഘടിപ്പിച്ചു
1416718
Tuesday, April 16, 2024 7:15 AM IST
പയ്യാവൂർ: ഏരുവേശി എകെജി യൂത്ത് സെന്ററിന്റേയും യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ 'വിഷുസന്ധ്യ' സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എം.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എകെജി യൂത്ത് സെന്റർ സെക്രട്ടറി ടി.വി.അമൽ ആമുഖ പ്രഭാഷണം നടത്തി.
ക്ലബ് പ്രസിഡന്റ് എം.നാരായണൻ, വാർഡ് അംഗം എം.ഡി.രാധാമണി, ലൈബ്രറി കൗൺസിൽ കൺവീനർ ഇ.പി.ബാലകൃഷ്ണൻ, യൂത്ത് സെന്റർ പ്രസിഡന്റ് കെ.അക്ഷയ് എന്നിവർ പ്രസംഗിച്ചു. തിരുവാതിരകളി, ശാസ്ത്രീയ നൃത്തം, കരാക്കെ ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.