നശിപ്പിച്ച ബോര്‍ഡുകളുമായി യുഡിഎഫ് പ്രതിഷേധിച്ചു
1415472
Wednesday, April 10, 2024 1:41 AM IST
തളിപ്പറമ്പ്: നശിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളുമായി പ്രഭാത പ്രതിഷേധം സംഘടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ. യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെയും തൃഛംബരം പ്രിയദര്‍ശനി മന്ദിരത്തില്‍ അതിക്രമിച്ചു കടന്ന് ബോര്‍ഡുകള്‍ സിപിഎം നശിപ്പിച്ചെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.
ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു. എം.എല്‍. പൂമംഗലം അധ്യക്ഷത വഹിച്ചു. പി.കെ. സരസ്വതി, രജനി രമാനന്ദ്, അഡ്വ. ടി.ആര്. മോഹന്‍ദാസ്, എം.വി. രവീന്ദ്രന്, സി.വി. സോമനാഥന്, പി. ഗംഗാധരന്, കെ.എന്‍. അഷറഫ്, മാവില പത്മനാഭന്, കെ.വി. അശോകന്, ദീപ രഞ്ജിത്ത്, ടി.വി. അശോകന് എന്നിവര്‍ പ്രസംഗിച്ചു.